പന്തീരാങ്കാവ്∙ നിർദിഷ്ട പാലക്കാട് –കോഴിക്കോട് ഗ്രീൻഫീൽഡ് ദേശീയപാതയ്ക്ക് സ്ഥലം നൽകിയ നൂറിലേറെ പേർക്ക് ഇനിയും നഷ്ടപരിഹാരതുക കിട്ടിയില്ല.
2 വർഷങ്ങളിലായി 313 കോടി രൂപ ദേശീയപാത അതോറിറ്റി അനുവദിക്കുകയും വീട് നഷ്ടപ്പെടുന്നവർക്കു മുൻഗണന നൽകി 413 സ്ഥലമുടമകൾക്ക് ഈ തുക വിതരണം തുടങ്ങുകയും ചെയ്തിരുന്നു. പിന്നീട്, ജില്ലയിൽ നിശ്ചയിച്ച ഭൂമിവില കൂടുതലാണെന്ന് ദേശീയപാത അതോറിറ്റി കണ്ടെത്തി ആർബിട്രേഷനിൽ റിപ്പോർട്ട് നൽകി. നഷ്ടപരിഹാര തുകയുമായി ബന്ധപ്പെട്ട ആർബിട്രേഷൻ നടപടികളിലെ കാലതാമസം കാരണം തുക വിതരണം മുടങ്ങി.
സ്ഥലം ഏറ്റെടുത്തിട്ട് 3 വർഷമായിട്ടും നഷ്ടപരിഹാരതുക വിതരണം നീളുന്നത് സ്ഥലമുടമകളെ ഏറെ പ്രയാസത്തിലാക്കി.
വീടും സ്ഥലവും വിട്ടുകൊടുത്തവർ നഷ്ടപരിഹാരത്തിനു ബന്ധപ്പെട്ട ഓഫിസുകൾ കയറിയിറങ്ങേണ്ട സ്ഥിതിയാണ്.
ആധാരം അടക്കമുള്ള മറ്റെല്ലാ രേഖകളും കൈമാറിയതോടെ വായ്പ എടുക്കാനോ ദേശീയപാതയ്ക്കായി ഏറ്റെടുക്കുന്ന സ്ഥലത്തിൽ ബാക്കിയുള്ളത് വിൽക്കാനോ കഴിയാത്ത അവസ്ഥ. ഗ്രീൻ ഫീൽഡ് ദേശീയപാത ജില്ലയിൽ കടന്നുപോകുന്ന പെരുമണ്ണ, ഒളവണ്ണ വില്ലേജ് പരിധികളിലായി ഏറ്റെടുക്കുന്ന സ്ഥലത്തിന് 629 കോടി രൂപയാണ് കോംപിറ്റന്റ് അതോറിറ്റി ഓഫ് ലാൻഡ് അക്വിസിഷൻ നിശ്ചയിച്ചിരുന്നത്.
ജില്ലയിൽ 6.6 കിലോമീറ്റർ ദേശീയപാതക്കുള്ള 29.7659 ഹെക്ടർ ഭൂമിയും ഗ്രീൻ ഫീൽഡ് ദേശീയപാത പന്തീരാങ്കാവ് ദേശീയപാതയിലേക്ക് എത്തിച്ചേരുന്ന ഭാഗത്തെ 16.56 ഹെക്ടറിൽ നിർമിക്കുന്ന ട്രംപറ്റ് കവലയ്ക്ക് ആവശ്യമുള്ള ഭൂമിയും ഏറ്റെടുക്കുന്നതിനായിരുന്നു ഇത്. നിശ്ചയിച്ച ഭൂമിവില കൂടുതലാണെന്ന് ദേശീയപാത പ്രോജക്ട് ഡയറക്ടർ കലക്ടർക്ക് റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് നഷ്ടപരിഹാര തുക വിതരണം ആർബിട്രേഷൻ നടപടികളിലേക്കു കടന്നത്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

