ആലപ്പുഴ ∙ ഇഎസ്ഐ ആശുപത്രി കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഇഎസ്ഐ ഡിസ്പെൻസറി സ്വകാര്യ കെട്ടിടത്തിലേക്കു മാറ്റുന്നു. റെയിൽവേ സ്റ്റേഷനു മുൻവശത്തെ സ്വകാര്യ കെട്ടിടം വാടകയ്ക്കെടുത്ത് അവിടേക്കാണു മാറ്റുന്നത്.
ദിവസവും ഇരുനൂറോളം രോഗികൾ ചികിത്സയ്ക്ക് എത്തുന്ന ഡിസ്പെൻസറി മാറ്റുന്നതു പലതരത്തിലുള്ള ബുദ്ധിമുട്ടുകൾക്കു കാരണമാകുമെന്നു രോഗികളും ബന്ധുക്കളും പറയുന്നു.റെയിൽവേ സ്റ്റേഷനു തെക്ക് ഇഎസ്ഐ ആശുപത്രി കെട്ടിടത്തിലായിരുന്നു ഡിസ്പെൻസറിയുടെ പ്രവർത്തനം. രോഗികൾക്ക് ഇതു സൗകര്യമായിരുന്നു.
വിദഗ്ധ ചികിത്സയോ, കിടത്തിച്ചികിത്സയോ വേണമെങ്കിൽ നേരെ ആശുപത്രിയിലേക്കു പ്രവേശിക്കാമായിരുന്നു.
ഡിസ്പെൻസറിയിൽ വരുന്ന രോഗികൾക്കു ഇഎസ്ഐ സംബന്ധമായ കാര്യങ്ങൾക്ക് ആശുപത്രി ഓഫിസിലേക്കു പോകേണ്ടി വരുമെന്നും രോഗികൾ പറഞ്ഞു.ആശുപത്രി കെട്ടിടത്തിൽ സ്ഥല പരിമിതിയുണ്ടെന്നും ഡിസ്പെൻസറിയുടെ പ്രവർത്തനം ആശുപത്രിയുടെ പ്രവർത്തനങ്ങൾക്കു അസൗകര്യമുണ്ടാക്കുന്നു എന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.മാസങ്ങളായി ഡോക്ടറില്ലാത്ത ഡിസ്പെൻസറിയിൽ ഇഎസ്ഐ ആശുപത്രിയിലെ ഡോക്ടർമാരുടെ സേവനമാണു രോഗികൾക്കു ലഭിച്ചിരുന്നത്.
ഡിസ്പെൻസറി വേറെ സ്ഥലത്തേക്കു മാറുന്നതോടെ ഈ സൗകര്യം ഇല്ലാതാകും. ഡിസ്പെൻസറിയിൽ സേവനം ചെയ്ത ഡോക്ടർ രാജിവച്ച് പോയ ശേഷം പുതിയ ഡോക്ടറെ നിയമിക്കാനുള്ള നടപടികൾക്കു വേഗം പോരെന്നാണു രോഗികൾ പറയുന്നത്. അതേസമയം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി അഭിമുഖം നടത്തിയിട്ടുണ്ടെന്നും താമസിയാതെ പുതിയ ഡോക്ടറെ നിയമിക്കുമെന്നും ഇഎസ്ഐ ബോർഡ് അംഗം ഡി.പി.മധു പറഞ്ഞു
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

