രാജാക്കാട്∙ ഉടുമ്പൻചോല–രണ്ടാം മൈൽ റോഡിന്റെ ഭാഗമായ മുല്ലക്കാനം–എല്ലക്കൽ റോഡിന്റെ നിർമാണം വൈകുന്നതിനെതിരെ വ്യാപക പ്രതിഷേധം. 7 കിലോമീറ്ററോളം ദൂരം വരുന്ന റോഡിന്റെയും എല്ലക്കൽ പാലത്തിന്റെയും നിർമാണം മാസങ്ങളായി നിലച്ച മട്ടാണ്.
റോഡിന്റെയും പാലത്തിന്റെയും നിർമാണത്തിനായി 39 കോടിയോളം രൂപയാണ് പാെതുമരാമത്ത് വകുപ്പ് അനുവദിച്ചത്. നിർമാണത്തിനുള്ള സമയപരിധി അവസാനിച്ചതിനാൽ പല തവണ നീട്ടി നൽകിയെങ്കിലും കരാറുകാർക്ക് അനക്കമില്ല.
ഉണ്ടായിരുന്ന റോഡ് കുത്തിപ്പൊളിച്ചതോടെ കാെച്ചുമുല്ലക്കാനം വഴിയുള്ള ബസ് സർവീസുകളും നിർത്തി.നിലവിൽ മറ്റ് വാഹനങ്ങൾക്കും ഇതു വഴി സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയാണ്.ഗതാഗത സൗകര്യങ്ങൾ ഇല്ലാതായതോടെ മുല്ലക്കാനത്തെ ഗവ.ഐടിഐ, ഒരു അൺ എയ്ഡഡ് കോളജ് എന്നിവയുടെ നിലനിൽപും പ്രതിസന്ധിയിലാണ്.
ഒട്ടേറെ സ്കൂൾ ബസുകൾ സഞ്ചരിച്ചിരുന്ന റോഡിന്റെ നിർമാണം നിലച്ചതോടെ വിദ്യാർഥികളും രക്ഷിതാക്കളുമാണ് ഏറെ ബുദ്ധിമുട്ടിലായത്.
സംരക്ഷണ ഭിത്തി, കലുങ്കുകൾ, പാലം, ഐറിഷ് ഓട എന്നിവ നിർമിച്ച് 9 മീറ്റർ വീതിയിൽ ടാറിങ് നടത്തുന്നതിനാണ് കരാറെങ്കിലും മുൻപ് ഭാഗികമായി പണികൾ നടത്തിയ പല ഭാഗത്തും അപാകതയുണ്ടെന്ന് ആരോപണമുണ്ട്. 3 വർഷം മുൻപ് നിർമാണമാരംഭിച്ച റോഡ് എത്രയും വേഗം ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അടുത്ത ദിവസം ആക്ഷൻ കൗൺസിൽ രൂപീകരിച്ച് തുടർ നടപടികളെ കുറിച്ച് ആലോചിക്കുമെന്ന് രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റ് കിങ്ങിണി രാജേന്ദ്രൻ, പഞ്ചായത്തംഗങ്ങളായ ബാബു ജോസഫ്, ബെന്നി പാലക്കാട്ട് വെള്ളത്തൂവൽ പഞ്ചായത്തംഗം പി.കെ.ബിജു എന്നിവർ വ്യക്തമാക്കി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

