തൃശൂർ ∙ കലോത്സവ നഗരിയിൽ ലഹരിക്കെതിരെ ആഹ്വാനവുമായി പൊലീസ്. ലഹരി ഉപയോഗം തടയാൻ വ്യത്യസ്തമായ രീതിയിലുള്ള പരിപാടികളാണ് പൊലീസ് ആസൂത്രണം ചെയ്തിരിക്കുന്നത്.
പ്രത്യേകം തയാറാക്കിയിരിക്കുന്ന പവലിയനിൽ ‘കലയാണ് ലഹരി’ എന്ന സന്ദേശവുമായാണ് തൃശൂർ സിറ്റി പൊലീസ് കലോത്സവത്തിനൊപ്പം ചേർന്നിരിക്കുന്നത്. കലോത്സവ നഗരിയിലെത്തുന്ന മത്സരാർഥികളുടെയും കാഴ്ചക്കാരുടെയും കാരിക്കേച്ചർ പ്രത്യേകം തയാറാക്കിയിരിക്കുന്ന പേപ്പറിൽ വരച്ച് നൽകിയാണ് പൊലീസ് ലഹരിക്കെതിരെയുള്ള സന്ദേശം ആളുകളിലേക്ക് എത്തിക്കുന്നത്. പ്രത്യേകം തയാറാക്കിയ പേപ്പറിൽ ലഹരിയുമായി ബന്ധപ്പെട്ട
വിവരങ്ങൾ അറിയിക്കുന്നതിനുള്ള ‘യോദ്ധാവ്’ എന്ന ആപ്ലിക്കേഷന്റെ നമ്പർ ഉണ്ട്. ‘പൊലീസിന്റെ ചിഹ്ന’വും പേപ്പറിൽ ചേർത്തിട്ടുണ്ട്.
ഈ പേപ്പർ കാണുമ്പോൾ പൊലീസുമായുള്ള ബന്ധം കൂടുതൽ ശക്തമാവുകയും അതുവഴി ലഹരി ഉപയോഗം കുറയുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന പൊലീസ് പ്രതികരിച്ചു.
മലപ്പുറം വനിത പൊലീസ് സ്റ്റേഷനിലെ സബൂറ എന്ന ഉദ്യോഗസ്ഥയാണ് കാരിക്കേച്ചർ വരച്ച് നൽകുന്നത്. കലോത്സവ നഗരിയിലെത്തുന്ന എല്ലാ ചിത്രകാരന്മാർക്കും തങ്ങളുടെ രീതിയിലുള്ള ചിത്രങ്ങൾ വരച്ച് നൽകാനുള്ള അവസരവും പൊലീസ് ഒരുക്കിയിട്ടുണ്ട്.
പലരും ലഹരിക്കെതിരയുള്ള ചിത്രങ്ങൾ വരച്ച് നൽകുകയും ചെയ്യുന്നുണ്ട്. കൂടാതെ മത്സരങ്ങൾക്ക് ഇടയിലുള്ള ഇടവേളകളിൽ കുട്ടികൾക്ക് വേണ്ടി പ്രത്യേകം തയാറാക്കിയ ഷോര്‍ട്ട് ഫിലിമും പ്രദർശിപ്പിക്കുന്നുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

