തുടരും എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ ഇന്നലെ നടന്നിരുന്നു. വൈക്കം മഹാദേവ ക്ഷേത്രത്തിൽ നടന്ന തിരക്കഥാ പൂജയോടെയാണ് ചിത്രത്തിന്റെ ഔദ്യോഗികമായ ആരംഭം കുറിക്കപ്പെട്ടത്.
അതേസമയം സിനിമയുടെ ചിത്രീകരണം 23 ന് തൊടുപുഴയിലാണ് ആരംഭിക്കുക. ദൃശ്യം 3 ന് ശേഷം മോഹന്‍ലാല്‍ വീണ്ടും തൊടുപുഴയിലേക്ക് ചിത്രീകരണത്തിനായി എത്തുകയാണ് ഈ സിനിമയ്ക്ക് വേണ്ടി.
അതേസമയം ചിത്രത്തിന്റെ വര്‍ക്കിംഗ് ടൈറ്റില്‍ എല്‍ 366 എന്നാണ്. മുന്‍പ് ഈ പ്രോജക്റ്റ് സിനിമാപ്രേമികള്‍ക്കിടയില്‍ സംസാരിക്കപ്പെട്ടിരുന്നത് എല്‍ 365 എന്നായിരുന്നു.
ആഷിക് ഉസ്മാന് പ്രൊഡക്ഷന്‍സ് ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാനാണ് ഈ ചിത്രം നിർമ്മിക്കുന്നത്. നിരവധി വിജയ ചിത്രങ്ങൾ നിർമ്മിച്ചിട്ടുളള ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ 21-ാമത്തെ ചിത്രം കൂടിയാണിത്.
പൊലീസ് വേഷത്തിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. ഒരു വലിയ ഇടവേളയ്ക്ക് ശേഷമാണ് മോഹൻലാൽ ഒരു പൊലീസ് കഥാപാത്രത്ത അവതരിപ്പിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
മീര ജാസ്മിനാണ് ചിത്രത്തിലെ നായിക. മലയാളത്തിലെ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
രതീഷ് രവിയുടേതാണ് ചിത്രത്തിന്റെ തിരക്കഥ. സംഗീതം ജേക്സ് ബിജോയ്, ഛായാഗ്രഹണം ഷാജികുമാർ, എഡിറ്റിംഗ് വിവേക് ഹർഷൻ, ശബ്ദസംവിധാനം വിഷ്ണു ഗോവിന്ദ്, വസ്ത്രാലങ്കാരം മഷർ ഹംസ, പ്രൊഡക്ഷൻ ഡിസൈനർ ഗോകുൽ ദാസ്, കോ ഡയറക്റ്റര്‍ ബിനു പപ്പു, പ്രൊഡക്ഷൻ കൺട്രോളർ സുധർമ്മൻ വള്ളിക്കുന്ന്.
സെൻട്രൽ പിക്ചേഴ്സ് ആണ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

