തൃശൂർ ∙ മകന്റെ ശാസ്ത്രീയ സംഗീതം കേൾക്കാൻ അമ്മയെത്തിയത് വീൽചെയറിൽ. പാടുമ്പോൾ അമ്മ സദസ്സിലിരുന്ന് കേൾക്കണമെന്നത് ദേവരാഗിന്റെ ആഗ്രഹമായിരുന്നു.
അത് സാധിച്ചു കൊടുക്കാൻ കണ്ണൂരിൽ നിന്നു വടക്കുംനാഥന്റെ മണ്ണിലേക്ക് അമ്മയെത്തി. മകന്റെ പാട്ട് കേട്ടു.
ഹയർ സെക്കൻഡറി വിഭാഗം ശാസ്ത്രീയ സംഗീത മത്സരത്തിൽ ദേവരാഗ് എ ഗ്രേഡ് സ്വന്തമാക്കുകയും ചെയ്തു.
‘അമ്മ എന്റെ ഒപ്പം വരണമെന്നത് എന്റെ ആഗ്രഹമായിരുന്നു. കഴിഞ്ഞ പ്രാവശ്യവും ഇത്തവണയും അമ്മ എന്റെ കൂടെ വന്നു.
ഈ അവസ്ഥയിലും അമ്മ എന്റെ കൂടെ വന്നതിൽ സന്തോഷമുണ്ട്. നല്ല കഠിനമായ മത്സരമായിരുന്നു.
അതിൽ എ ഗ്രേഡ് കിട്ടിയതിലും സന്തോഷമുണ്ട്’ – ദേവരാഗ് പറഞ്ഞു.
‘ഹയർ സെക്കൻഡറി വിഭാഗം ശാസ്ത്രീയ സംഗീതത്തിൽ മകന് എ ഗ്രേഡ് ഉണ്ട്. അത് കാണാൻ വേണ്ടിയാണ് ഞാൻ വന്നത്.
കലോത്സവത്തിൽ നേരിട്ട് മത്സരിക്കുന്നത് കാണുമ്പോഴുള്ള സന്തോഷം കൊണ്ടാണ് വന്നത്. കഴിഞ്ഞ വർഷവും ദേവരാഗിനൊപ്പം മത്സരം കാണാൻ പോയിരുന്നു.
കഴിഞ്ഞ തവണ ട്രെയിനിലാണ് വന്നത്. അത് നല്ല ബുദ്ധിമുട്ടായിരുന്നു.
ഇത്തവണ അതുകൊണ്ട് വണ്ടിയെടുത്താണ് വന്നത്. രാത്രി 9 മണിക്ക് അവിടെ നിന്നു ഇറങ്ങി രാവിലെ ഇവിടെയെത്തി’ – ദിവ്യ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

