കൊച്ചി ∙ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ത്രൈമാസ പ്രവർത്തന ലാഭം; 1729.33 കോടി രൂപ. 1041.21 കോടി രൂപയാണ് അറ്റാദായം.
9% വർധനയുണ്ട്. സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിൽ ബാങ്കിന്റെ മൊത്തം ബിസിനസ് 11.40 % വർധിച്ച് 553364.49 കോടി രൂപയായി.
മുൻവർഷം ഇതേ പാദത്തിൽ 266375.43 കോടി രൂപയായിരുന്ന നിക്ഷേപം 11.80 % വർധിച്ച് 297795.82 കോടി രൂപയായി. ആകെ നിക്ഷേപത്തിന്റെ 32.07 ശതമാനമാണു കാസ.
വായ്പ വിതരണത്തിലും വളർച്ച നേടി.
ആകെ വായ്പ 255568.67 കോടി രൂപയായി. വാർഷിക അടിസ്ഥാനത്തിലുള്ള വളർച്ച നിരക്ക് 10.94 %.
ചരിത്രത്തിലെ ഏറ്റവും ഉയർന്ന അറ്റ പലിശ വരുമാനമാണു ബാങ്ക് കൈവരിച്ചത്; 9.11% വർധനയോടെ 2652.73 കോടി രൂപ. 4446.86 കോടി രൂപയാണു മൊത്ത നിഷ്ക്രിയ ആസ്തി.
മൊത്തം വായ്പകളുടെ 1.72 ശതമാനമാണിത്. അറ്റ നിഷ്ക്രിയ ആസ്തി 1068.04 കോടി രൂപ.
മൊത്തം വായ്പകളുടെ 0.42 %. നീക്കിയിരിപ്പ് അനുപാതം 75.14 ശതമാനമാണ്.
കഴിഞ്ഞ ചില പാദങ്ങളായി പാലിച്ച അച്ചടക്കത്തിന്റെയും ശ്രദ്ധാപൂർവമായ നടപടികളുടെയും ഫലമാണു ത്രൈമാസ ഫലത്തിൽ കാണുന്നതെന്നു ബാങ്ക് എംഡിയും സിഇഒയുമായ കെ.വി.എസ്.മണിയൻ പറഞ്ഞു.
മികച്ച പാദഫലത്തെ തുടർന്ന് ബാങ്കിന്റെ ഓഹരി ഇന്നലെ 9.5% നേട്ടമുണ്ടാക്കി. ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

