കോട്ടയം ∙ ഏഷ്യാനെറ്റ് എംപ്ലോയീസ് സംഘ് രണ്ട് ദിവസമായി സംഘടിപ്പിക്കുന്ന സംസ്ഥാന പഠന ശിബിരം കോട്ടയം ഭരണങ്ങാനം ഓശാന മൗണ്ടിൽ തുടക്കമായി. ഓശാനമൗണ്ട് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ബിഎംഎസ് ദേശീയ സെക്രട്ടറി വി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ഏഷ്യാനെറ്റ് എംപ്ലോയീസ് സംഘ് സംസ്ഥാന വർക്കിങ് പ്രസിഡന്റ് അഭിലാഷ് ചന്ദ്ര മോഹൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം.ദീപക്, ബിഎംഎസ് സംസ്ഥാന സെക്രട്ടറി സിബി വർഗീസ്, കോട്ടയം ജില്ലാ സെക്രട്ടറി പി.ആർ.രാജീവ്, കെ.എൻ.മോഹനൻ, കെ.ശ്രീകാന്ത് തുടങ്ങിയവർ പങ്കെടുത്തു. രണ്ട് ദിവസത്തെ ശിബിരത്തിൽ ബിഎംഎസ് ദേശീയ സമിതി അംഗങ്ങളായ ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ, കെ.കെ.വിജയകുമാർ തുടങ്ങിയ ഭാരവാഹികൾ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിക്കും.
100ലധികം തിരഞ്ഞെടുത്ത പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

