നർക്കിലക്കാട് ∙ കന്നുകാലി വളർത്തൽ ലാഭകരമല്ലെന്ന കാരണം പറഞ്ഞ് ഒട്ടുമിക്ക ക്ഷീരകർഷകരും വിടപറഞ്ഞപ്പോൾ പശുപരിപാലനം വെല്ലുവിളിയായി ഏറ്റെടുത്ത വെസ്റ്റ് എളേരി പഞ്ചായത്തിലെ വരക്കാട് കയിനിവീട്ടിൽ ജാനകിയെ തേടി സംസ്ഥാന അവാർഡ്. എറ്റവും കൂടുതൽ പാൽ അളന്ന കർഷകയ്ക്കുള്ള ക്ഷീരവികസന വകുപ്പിന്റെ അംഗീകാരമാണ് എഴുപത്തൊന്നുകാരിയായ വീട്ടമ്മയ്ക്ക് ലഭിച്ചത്.
കുട്ടിക്കാലം മുതൽ വീട്ടിൽ പശുക്കളെ കണ്ടും നോക്കിയും വളർന്ന ഇവരുടെ കൂട്ടിൽ 20 പശുക്കളെയാണ് ഇപ്പോൾ കറക്കുന്നത്.
ജില്ലാതലത്തിലും പഞ്ചായത്ത് തലത്തിലും മികച്ച ക്ഷീര കർഷകയ്ക്കുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്.
ഹോമിയോ വകുപ്പിൽ പാർട്ട് ടൈം ജീവനക്കാരിയായി 2021ൽ വിരമിച്ച ശേഷമാണ് ക്ഷീര മേഖലയിൽ സജീവമായത്. ദിവസം 220 ലീറ്റർ പാല് സഹകരണ സംഘത്തിൽ കൊടുക്കുന്നുണ്ട്.
ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം,എളേരി ഏരിയ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച ജാനകി 1979ൽ വെസ്റ്റ് എളേരി പഞ്ചായത്ത് അംഗം, വെസ്റ്റ് എളേരി വനിതാ സഹകരണ സംഘം പ്രസിഡന്റ്, വെസ്റ്റ് എളേരി സർവീസ് സഹകരണബാങ്ക് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
റിട്ട.
മരാമത്ത് ജീവനക്കാരനും വെസ്റ്റ് എളേരി പഞ്ചായത്ത് വികസനകാര്യ സ്ഥിരസമിതി അധ്യക്ഷനുമായ ഭർത്താവ് കെ. ജനാർദനനും മകൻ സുനിലുമാണ് പിന്തുണ.
ആധുനിക രീതിയിലുള്ള തൊഴുത്തും സ്വന്തമായി പുൽക്കൃഷിയുമുണ്ട്. സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥനായ കമലാക്ഷനാണ് രണ്ടാമത്തെ മകൻ.
19ന് കൊല്ലം യൂറസ് ഹാളിൽ നടക്കുന്ന സംസ്ഥാന ക്ഷീര കർഷക സംഗമത്തിൽ മുഖ്യമന്ത്രിയിൽനിന്ന് അവാർഡ് ഏറ്റുവാങ്ങും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

