അരുവിത്തുറ ∙ അരുവിത്തുറ സെന്റ് ജോർജ് കോളജിൽ ദക്ഷ വിമൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ സെർവിക്കൽ കാൻസർ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. സെമിനാറിന്റെ ഉദ്ഘാടനം പാലാ മാർ സ്ലീവാ മെഡിസിറ്റി ഓങ്കോളജി വിഭാഗം അസിസ്റ്റന്റ് കൗൺസിലർ ഡോ.
ആൻസി മാത്യു നിർവഹിച്ചു. സ്ത്രീകളിൽ വ്യാപകമായി കണ്ടുവരുന്ന സെർവിക്കൽ കാൻസറിന്റെ കാരണങ്ങൾ, മുൻകരുതലുകൾ,
പ്രതിവിധി എന്നീ വിഷയങ്ങളിൽ അവർ ക്ലാസ് നയിച്ചു.
കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ.
സിബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, കോളജ് ബർസാർ റവ. ഫാ.
ബിജു കുന്നയ്ക്കാട്ട്, കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, ദക്ഷ കോഓർഡിനേറ്റർ തേജിമോൾ ജോർജ് തുടങ്ങിയവർ സംസാരിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

