മാരാരിക്കുളം ∙ ബേക്കറി സ്ഥാപനത്തിലെ അക്കൗണ്ടിൽ നിന്നു 64 ലക്ഷത്തോളം രൂപ തട്ടിയ കേസിൽ ജീവനക്കാരിയും ഭർത്താവും ഒളിവിൽ. കൂട്ടുപ്രതികളും ബേക്കറിയിലെ ജീവനക്കാരുമായ രണ്ടുപേരെ മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു.
കേസിലെ ഒന്നാംപ്രതിയും കലവൂരിലെ ബേക്കറിയിലെ അക്കൗണ്ടന്റുമായ മണ്ണഞ്ചേരി പഞ്ചായത്ത് വടക്കൻ ആര്യാട് 11–ാം വാർഡ് ഇട്ടിയം വെളി വീട്ടിൽ ചിന്നു(36), രണ്ടാംപ്രതിയും ചിന്നുവിന്റെ ഭർത്താവുമായ പ്രജീഷ്(44) എന്നിവരാണ് ഒളിവിൽ പോയത്.
ബേക്കറിയുടെ കണക്കുകൾ കൈകാര്യം ചെയ്യുന്ന ആലപ്പുഴയിലെ ഒരു സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരൻ അവലൂക്കുന്ന് കരളകം വാർഡിൽ പാക്കള്ളി ചിറയിൽ കണ്ണൻ(29),ബേക്കറിയിലെ ഡ്രൈവർ മാരാരിക്കുളം വടക്ക് പഞ്ചായത്ത് തയ്യിൽ ആൽബിൻ ആന്റണി(36) എന്നിവർ റിമാൻഡിലാണ്. ഇവർ കേസിലെ മൂന്നും നാലും പ്രതികളാണ്.
ഏഴു വർഷമായി ചിന്നു ഇവിടെ ജോലി ചെയ്യുന്നു.
ബേക്കറിയിലേക്ക് സാധനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾക്ക് പണം നൽകാനെന്ന പേരിൽ വിതരണക്കാരുടെ സ്ഥാപനങ്ങളുടെ പേരുകൾ എഴുതി ഉടമയിൽ നിന്ന് ചെക്ക് വാങ്ങി സ്വന്തം അക്കൗണ്ട് നമ്പറുകൾ എഴുതിച്ചേർത്തായിരുന്നു തട്ടിപ്പ്. ഭർത്താവ് പ്രജീഷിന്റെ അക്കൗണ്ടിലേക്കും കണ്ണന്റെയും ആൽബിന്റെയും അക്കൗണ്ടിലേക്കുമാണു പണം മാറ്റിയെടുത്തിരുന്നത്.കണ്ണന്റെ അക്കൗണ്ടിലേക്ക് 19 ലക്ഷം രൂപയും ആൽബിന്റെ അക്കൗണ്ടിലേക്കു അഞ്ച് ലക്ഷത്തോളം രൂപയും ഇത്തരത്തിൽ മാറ്റിയെടുത്തെന്നാണു കേസ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

