മാനന്തവാടി ∙പ്രതിഷേധക്കാരെ നേരിടാൻ സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കാൻ ഉറച്ച് പൊലീസ് സേന. വയനാട് ഗവ.
മെഡിക്കൽ കോളജിലെ ചികിത്സപ്പിഴവിനെതിരെ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തെ നേരിട്ട പൊലീസ് സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിച്ചില്ലെന്ന വിവാദത്തിന് ഒടുവിലാണ് നടപടി. മാനന്തവാടിയിൽ പ്രതിഷേധക്കാരെ നേരിടാൻ സുരക്ഷാ ഉപകരണങ്ങൾ ഇല്ലാതെ പൊലീസ് നീങ്ങിയതിനെ തുടർന്ന് ജില്ലാ പൊലീസ് ചീഫ് അന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സ്റ്റേഷൻ ഹൗസ് ഓഫിസർ, എസ്ഐ എന്നിവർ അടക്കമുള്ളവരെ പിറ്റേന്ന് കൽപറ്റ എആർ ക്യാംപിൽ ആന്റി റയറ്റ് ഡ്രിൽ പരേഡിന് അയച്ചത് വലിയ വിമർശനങ്ങൾക്ക് വഴി തുറന്നിരുന്നു.
സമരക്കാരെ സമചിത്തതയോടെ നേരിട്ട
പൊലീസുകാരെ അഭിനന്ദിക്കുന്നതിന് പകരം ശിക്ഷാ നടപടികൾ എടുത്തതിൽ പൊലീസ് സേനയിൽ വ്യാപകമായ അമർഷത്തിനും വഴി വച്ചിരുന്നു. എന്നാൽ പൊലീസ് ഇടപെടൽ കൂടുതൽ കാര്യക്ഷമവും ക്രമബദ്ധവും ആക്കുന്നതിനും പൊതു സമാധാനവും നിയമ വ്യവസ്ഥയും നിലനിർത്തുന്നതിനിടെ നേരിടേണ്ടി വരുന്ന അക്രമ സാഹചര്യങ്ങൾ കൃത്യതയോടെ പ്രതിരോധിക്കാനുള്ള പരിശീലനമാണ് നൽകിയത് എന്നായിരുന്നു പരേഡിനെ കുറിച്ചുള്ള ഔദ്യോഗിക വിശദീകരണം.
ഇതിന് ശേഷമാണ് പ്രതിഷേധം ഉണ്ടാകാൻ ഇടയുള്ള സ്ഥലങ്ങളിൽ ലാത്തി, ഷീൽഡ്, ജാക്കറ്റ്, ഹെൽമറ്റ് തുടങ്ങിയ സുരക്ഷാ ഉപകരണങ്ങളുമായി പൊലീസ് സംഘം എത്തുന്നത്. പ്രസവത്തെ തുടർന്ന് ശരീരത്തിൽ നിന്ന് തുണി പുറത്തുവന്ന യുവതി വയനാട് ഗവ.
മെഡിക്കൽ കോളജ് ആശുപത്രിയിൽ തെളിവെടുപ്പിന് വന്നപ്പോഴും ഇൗ വിഷയത്തിൽ മാനന്തവാടി പൊതുമരാമത്ത് വകുപ്പ് റെസ്റ്റ് ഹൗസിൽ മന്ത്രി ഒ.ആർ.കേളു പത്രസമ്മേളനം വിളിച്ചപ്പോഴും എല്ലാവിധ സുരക്ഷാ ഉപകരണങ്ങളുമായാണ് പൊലീസ് സംഘം നിലയുറപ്പിച്ചിരുന്നത്.
അതേ സമയം ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിൽ ആവശ്യത്തിന് സുരക്ഷാ ഉപകരണങ്ങൾ ഇല്ലെന്ന വിമർശനവും വിവിധ കോണുകളിൽ നിന്ന് ഉയരുന്നുണ്ട്. കഴിഞ്ഞ മാസം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ട് നിയന്ത്രിക്കാൻ ഹെൽമറ്റ് മാത്രം ധരിച്ചാണ് എത്തിയത്.
പൊലീസ് സ്റ്റേഷനുകളിലെ സുരക്ഷാ ഉപകരണങ്ങളുടെ കുറവിന്റെ നേർ സാക്ഷ്യമായിരുന്നു ആ ദൃശ്യങ്ങൾ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

