കാസർകോട് ∙ ബിൽ കുടിശിക അടയ്ക്കാത്തതിനെത്തുടർന്ന് മോട്ടർ ട്രാൻസ്പോർട്ട് എൻഫോഴ്സ്മെന്റ് ഓഫിസിന്റെ വൈദ്യുതി വിഛേദിച്ചു. ഇതോടെ എൻഫോഴ്സ്മെന്റ് ഓഫിസിന്റെ പ്രവർത്തനം അവതാളത്തിലായി.
കാസർകോട് കറന്തക്കാട് ബിഎസ്എൻഎല്ലിന്റെ വാടകക്കെട്ടിടത്തിലാണ് ആർടിഒ എൻഫോഴ്സ്മെന്റ് ഓഫിസ് പ്രവർത്തിക്കുന്നത്. നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിലായി എത്തിയ 3 ബില്ലുകളുടെ തുകയായ 94,484 രൂപയാണ് അടയ്ക്കാനുള്ളത്. മാസത്തിൽ അഞ്ചിനുള്ളിലാണ് ബിൽ ലഭിക്കുന്നത്.
25ന് ഉള്ളിൽ പലിശയില്ലാതെ അടയ്ക്കണം. എന്നാൽ നവംബർ, ഡിസംബർ മാസങ്ങളിലെ ബില്ലുകളാണ് കുടിശികയായിട്ടുള്ളത്.
ബിൽ തുക അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് നെല്ലിക്കുന്ന് വൈദ്യുതി സെക്ഷൻ ഓഫിസിൽനിന്ന് അധികൃതർ നേരിട്ടെത്തിയും ഫോണിലൂടെയും മറ്റും മുന്നറിയിപ്പ് നൽകിയിരുന്നു.
ഇതു നിരാകരിച്ചതിനെ തുടർന്നാണു കഴിഞ്ഞ 13നു വൈദ്യുതി ബോർഡിൽനിന്നുള്ള ജീവനക്കാരെത്തി വൈദ്യുതി ബന്ധം വിഛേദിച്ചത്. ഇതിനുശേഷം 2 ദിവസം യുപിഎസിലൂടെ ഓഫിസിന്റെ പ്രവർത്തനം തുടർന്നെങ്കിലും ചാർജില്ലാത്തതിനാൽ ഇതും പ്രവർത്തനരഹിതമായി. വൈദ്യുതി ബന്ധം വിഛേദിച്ചതിനാൽ എൻഫോഴ്സ്മെന്റിന്റെ 2 ഇലക്ട്രിക്കൽ വാഹനങ്ങൾ വിദ്യാനഗറിലെ ആർടിഒ ഓഫിസിലെത്തിയാണ് ചാർജ് ചെയ്തത്.
ജില്ലയിലെ വിവിധയിടങ്ങളിൽ പാതയോരങ്ങളിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറകളുടെ കൺട്രോൾ യൂണിറ്റുകൾ പ്രവർത്തിക്കുന്നത് ഈ ഓഫിസിലാണ്. എന്നാൽ വൈദ്യുതി ബന്ധം വിഛേദിച്ചതിനാൽ കൺട്രോൾ യൂണിറ്റും പണിമുടക്കിയിട്ടുണ്ട്.
72,000 രൂപയാണ് കുടിശികയായിട്ടുള്ളതെന്നും ഇന്നുതന്നെ പണം അടയ്ക്കുമെന്ന് ആർടിഒ ഓഫിസിൽ നിന്നറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

