ചേവായൂർ ∙ പള്ളിയിൽ നമസ്കരിക്കാൻ കയറിയ ആളുടെ ലാപ്ടോപ്പും മൊബൈൽ ഫോണും അടങ്ങിയ ബാഗ് മോഷ്ടിച്ച 2 പേർ പിടിയിൽ. മലപ്പുറം യൂണിവേഴ്സിറ്റിയിലുള്ള വീട്ടിൽ നിന്ന് ഒന്നാം പ്രതി മുഹമ്മദ് ഷഫീക്ക് (27), ചേവായൂർ എടകണ്ടി വീട്ടിൽ നിന്ന് രണ്ടാം പ്രതി അശ്വിൻ (28) എന്നിവരെയാണ് മെഡിക്കൽ കോളജ് പൊലീസ് പിടികൂടിയത്.
കോവൂർ സലഫി പള്ളിയിൽ ബുധനാഴ്ചയാണു മോഷണം നടത്തിയത്.
ഇൻസ്പെക്ടർ ബൈജു കെ.ജോസിന്റെ നേതൃത്വത്തിൽ എസ്ഐമാരായ അരുൺ, കിരൺ, എഎസ്ഐ അസീം, എസ്സിപിഒ സജീഷ്, ഹോം ഗാർഡ് ധനേഷ് എന്നിവരാണ് പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

