വൈക്കം ∙ തോട്ടകം ഗവൺമെന്റ് എൽപി സ്കൂളിലെ മതിൽ ഇടിഞ്ഞു വീണത് നിർമാണത്തിലെ പിഴവു മൂലമെന്ന് ആരോപണം. 2020 – 22വർഷം എസ്എസ്എ പ്രോജക്ടിൽ ഉൾപ്പെടുത്തി 15 ലക്ഷം മുടക്കിയാണ് മതിൽ നിർമിച്ചത്.
2024ൽ നിർമാണം പൂർത്തീകരിച്ച മതിൽ കഴിഞ്ഞ ഡിസംബർ 24ന് മറിഞ്ഞു വീഴുകയായിരുന്നു. 20 മീറ്ററോളം ദൂരം തറനിരപ്പിനു മുകളിലുള്ള ഭാഗമാണ് പൂർണമായും ഇടിഞ്ഞത്.
മതിൽ വീഴാനുണ്ടായ സാഹചര്യത്തെപ്പറ്റി അന്വേഷണം നടത്തി മതിൽ പുനർനിർമിക്കാൻ നടപടി സ്വീകരിക്കണം എന്നതാണ് നാട്ടുകാരുടെ ആവശ്യം. കരിയാറിനോടു ചേർന്നുള്ള സ്ഥലത്താണ് സ്കൂൾ പ്രവർത്തിക്കുന്നത്. ആറിന്റെ തീരത്തോടു ചേർന്നുള്ള ഭാഗത്തെ മതിലാണ് വീണത്.
നിലവിൽ ഈ ഭാഗത്ത് മതിൽ ഇല്ലാത്തത് കുട്ടികൾക്കും വലിയ ഭീഷണിയാണ്. മതിൽ വീണ വിവരം അധികൃതരെ അന്നുതന്നെ അറിയിച്ചിരുന്നു.
എൻജിനീയർമാർ ഉൾപ്പെടെ സ്ഥലത്ത് എത്തി പരിശോധന നടത്തി മടങ്ങിയതായി സ്കൂൾ അധികൃതർ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

