പന്തീരാങ്കാവ് ∙ മരം കയറ്റി വന്ന ലോറി പന്തീരാങ്കാവിലെ ഒളവണ്ണ ടോൾ പ്ലാസയിൽ കുടുങ്ങി. ഇന്നലെ പുലർച്ചെ 2.45നാണു സംഭവം.
കാസർകോട് നിന്നു എറണാകുളത്തേക്കു പോകുന്ന ലോറിയാണു കുടുങ്ങിയത്. ടോൾ പ്ലാസയുടെ മുകളിൽ സജ്ജീകരിച്ച മുറികളിലേക്കു കയറുന്ന കോണിപ്പടിയുടെ ഉള്ളിലേക്കു തടിമരം ഇടിച്ചുകയറി കുടുങ്ങുകയായിരുന്നു.
ഇതോടെ മുൻവശത്തേക്കും പിൻവശത്തേക്കും എടുക്കാൻ കഴിയാതെ ലോറി ടോൾപ്ലാസയിൽ കുടുങ്ങി.
മീഞ്ചന്ത അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫിസർ ഡബ്ല്യു. സനലിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യു ഓഫിസർമാരായ സി.പി.അൻവർ, പി.മധു, ജോസഫ് ബാബു, പി.കെ.
മനുപ്രസാദ്, പി. സ്വാതി കൃഷ്ണ, ഹോംഗാർഡ് അബി രാധാകൃഷ്ണൻ എന്നിവരടങ്ങിയ സംഘം സ്ഥലത്തെത്തി ഇടിച്ചു കുടുങ്ങിയ മരത്തടികൾ മുറിച്ചുമാറ്റി ബൂത്തിൽ കുടുങ്ങി കിടന്ന ലോറിയെ പുറത്തെത്തിക്കുകയും ചെയ്തു.പന്തീരാങ്കാവിലെ ഒളവണ്ണ ടോൾ പ്ലാസയിൽ വലിയ വാഹനങ്ങൾക്കു കടന്നുപോകാനുള്ള ട്രാക്കിന് വീതി കുറവാണെന്നുള്ള പരാതിയുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

