കീക്കൊഴൂർ ∙ പമ്പാനദിയുടെ അടിത്തട്ടിലെ മണൽ തുടരെ ഒഴിച്ചു പോകുന്നതു പേരൂച്ചാൽ പാലത്തിനു ഭീഷണിയായി. തൂണുകളുടെ അടിത്തറ കൂടുതൽ തെളിഞ്ഞു.
കാൽ നൂറ്റാണ്ടോളം നീണ്ട കാത്തിരിപ്പിനൊടുവിലാണ് പേരൂച്ചാൽ പാലത്തിന്റെ നിർമാണം പൂർത്തിയാക്കിയത്.
ആറ്റിൽ 5 തൂണുകളും ഇരുകരകളിലും ഓരോ അബട്ട്മെന്റുകളുമാണു പാലത്തിന്.
ബലക്ഷയം നേരിട്ടതും ഭാഗികമായി പണി പൂർത്തിയായതുമായ 2 തൂണുകൾ പൊളിച്ചു നീക്കിയാണ് പുതിയവ പണിതത്. പാലം പണി പൂർത്തിയായപ്പോൾ തൂണുകളുടെ അടിത്തറയിലെ പൈലിങ്ങുകളെല്ലാം മണൽപ്പരപ്പിന് അടിയിലായിന്നു.
പുറമേ കാണാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് കീക്കൊഴൂർ കരയോടു ചേർന്ന 2 തൂണുകളുടെ പൈലിങ് തെളിഞ്ഞിരുന്നു.
കോൺക്രീറ്റ് അടർന്ന് കമ്പികൾ പുറമേ കാണപ്പെട്ടിരുന്നു. ചെന്നൈ ഐഐടിയിലെ വിദഗ്ധർ എത്തി പരിശോധന നടത്തിയാണ് ഇതിന്റെ പോരായ്മ പരിഹരിച്ചതും ബലപ്പെടുത്തയതും.
ഇപ്പോൾ ആറ്റിലെ എല്ലാ തൂണുകളുടെയും അടിത്തറയിലെ പൈലിങ് ജലോപരിതലത്തിൽ തെളിഞ്ഞു.
മഹാപ്രളയ കാലത്ത് ആറിന്റെ അടിത്തട്ടിൽ ചെളിയും മണലും നിറഞ്ഞിരുന്നു. പിന്നീട് ഉണ്ടായ വെള്ളപ്പൊക്കങ്ങളിൽ അടിത്തട്ടിലെ മണലും ചെളിയുമെല്ലാം ഒലിച്ചു പോയി.
ഇതോടെയാണു കരയോടു ചേർന്ന തൂണിന്റെ അടിത്തറയലെ പൈലിങ്ങും പുറമേ കാണാനായത്. കോൺക്രീറ്റ് ആവരണമിട്ട് തൂണുകൾ ബലപ്പെടുത്തുകയാണ് ഇതിനുള്ള പരിഹാരം.
പിഡബ്ല്യുഡി പാലം വിഭാഗം വിദഗ്ധർ അടിയന്തരമായി പരിശോധന നടത്തി തീരുമാനം എടുക്കണം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

