പുൽപള്ളി ∙ ഭാരത് മാലാ പദ്ധതിയിൽ 15 കോടിയുടെ കേന്ദ്ര ഫണ്ട് ഉപയോഗിച്ചു നിർമിക്കുന്ന മുള്ളൻകൊല്ലി– മരക്കടവ്– പെരിക്കല്ലൂർ റോഡിൽ തകർന്ന ഭാഗത്തെ കുഴിയടയ്ക്കാനുള്ള നീക്കം നാട്ടുകാർ തടഞ്ഞു. മാസങ്ങൾക്കു മുൻപുമാത്രം നിർമിച്ച ഈ പാതയിൽ വാഴക്കവല, പാടിച്ചിറ പള്ളി പരിസരം എന്നിവിടങ്ങളിൽ കാര്യമായ നാശമുണ്ടായി. റോഡ് പല സ്ഥലത്തും താഴുകയും അടിത്തറ തകരുകയും ചെയ്തിരുന്നു.
നിർമാണം പൂർത്തിയായില്ലെന്നും തകരുന്ന മുഴുവൻ ഭാഗങ്ങളും പുനർനിർമിക്കുമെന്നും അന്ന് ദേശീയപാത അതോറിറ്റി എൻജിനീയർമാരും കരാറുകാരനും ഉറപ്പു നൽകിയിരുന്നു. എന്നാൽ റോഡിന്റെ അവസാനഘട്ടം നിർമാണം പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി എത്തിയ സംഘം കുഴികളിലെ പൊടി നീക്കി അടയ്ക്കാനാണ് ശ്രമിച്ചത്. അടിത്തറ വരെയിളകിയ റോഡിൽ തകർന്ന ഭാഗമപ്പാടെ നീക്കം ചെയ്ത് പൂർണമായി പുതുക്കി നിർമിക്കണമെന്നാവശ്യപ്പെട്ടാണ് പ്രദേശവാസികൾ പ്രവൃത്തി തടഞ്ഞത്.
ബന്ധപ്പെട്ട
ഉദ്യോഗസ്ഥരുമായി സംസാരിച്ച് നാട്ടുകാരുടെ ആവശ്യം അംഗീകരിക്കുമെന്ന് കരാറുകാർ ഉറപ്പു നൽകിയശേഷമാണ് മറ്റിടങ്ങളിലെ പ്രവൃത്തികളാരംഭിച്ചത്. വാഴക്കവലയിൽ 50 മീറ്റർ ഭാഗം മുഴുവനായി കുഴിച്ചുമാറ്റിയശേഷം അടിത്തറ മുതൽ പൂർണമായി നിർമിക്കാമെന്നും പള്ളിയുടെ മുൻഭാഗത്ത് തകർന്ന ഭാഗവും ഈ വിധം നിർമിക്കാമെന്നുമാണ് ധാരണയായത്. ഈ റോഡിൽ അവശേഷിക്കുന്ന പ്രവൃത്തിയും ഉടൻ തീർക്കാമെന്ന് ബന്ധപ്പെട്ടവർ സമ്മതിച്ചിട്ടുണ്ട്. വേങ്ങശേരി കവലയിലെ അപകടാവസ്ഥ പരിഹരിക്കാനുള്ള പാർശ്വസംരക്ഷണ ഭിത്തി നിർമാണം ആരംഭിച്ചു.
മറ്റിടങ്ങളിൽ റോഡിന്റെ ഉപരിതലം മിനുക്കൽ ഉൾപ്പെടെയുള്ള ജോലികളും ആരംഭിച്ചു.
ബ്ലോക്ക് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ വർഗീസ് മുരിയൻകാവിൽ, പി.എം.കുര്യൻ, സിജു മറ്റത്തുമാനായിൽ, തോമസ് പടിഞ്ഞാറെക്കുന്നത്ത്, ജയ്മോൻ അരീക്കുഴിയിൽ, ജോഷി വാവശേരിൽ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

