ഒരു വീട്, ആ വീട്ടിലെ ഒരു മാസത്തെ കറന്റ് ബില്ലുകൊണ്ട് വേണമെങ്കിൽ ഒരു ബിഎംഡബ്ല്യു കാർ വാങ്ങാം. മാസം ഉപയോഗിക്കുന്നത് 6 ലക്ഷം യൂണിറ്റ് വൈദ്യുതി.
ഏതാണ്ട് 7,000 വീടുകൾ ഉപയോഗിക്കുന്നതിന് തുല്യം. പ്രതിമാസ കറന്റ് ബില്ലാകട്ടെ 70-80 ലക്ഷം രൂപ.
ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും സമ്പന്നനും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനുമായ മുകേഷ് അംബാനിയുടെ ലോക ശ്രദ്ധനേടിയ വീടായ ആന്റിലിയയുടെ കറന്റ് ബിൽ വിശേഷമാണിത്.
2006-10 കാലയളവിൽ നിർമിച്ച ആന്റിലിയയുടെ മൊത്തം ചെലവ് കണക്കാക്കുന്നത് 15,000 കോടി രൂപയാണ്.
ആന്റിലിയയിലെ ഓരോ മുറിയും ഏതാണ്ട് 300 യൂണിറ്റ് വൈദ്യുതിയാണ് ഓരോ മണിക്കൂറിലും ഉപയോഗിക്കുന്നത്. പ്രതിമാസ ഉപഭോഗം 6.37 ലക്ഷം.
മുംബൈയിലെ 7,000 ഇടത്തരം കുടുംബങ്ങളുടെ മൊത്തം പ്രതിമാസ ഉപഭോഗത്തിന് തുല്യമാണിത്. ഒട്ടേറെ സവിശേഷതകളാലും സമ്പന്നമാണ് ആന്റിലിയ.
27 നിലകെട്ടിടത്തിൽ ജിം, സ്പാ, തിയറ്റർ, ക്ഷേത്രം, 150ലേറെ കാറുകൾക്കുള്ള പാർക്കിങ് ഏരിയ, ടെറസ് ഗാർഡൻ, 3 ഹെലിപ്പാഡുകൾ, 600ലേറെ ജീവനക്കാരുടെ ഫ്ലാറ്റുകൾ, സ്വിമ്മിങ് പൂളുകൾ, ഹെൽത്ത്കെയർ യൂണിറ്റുകൾ തുടങ്ങിയവയുമുണ്ട്.
ഹൈ-സ്പീഡ് എലവേറ്ററുകൾ, സെൻട്രലൈസ്ഡ് എസി, മികവുറ്റ വാട്ടർ ഹീറ്റിങ് സംവിധാനം എന്നിങ്ങനെയും സൗകര്യങ്ങൾ ധാരാളം. മുംബൈയിലെ ഓൾട്ടമൗണ്ട് റോഡിൽ 1.12 ഏക്കറിൽ 4,500ലേറെ ചതുരശ്ര മീറ്ററിലാണ് ആന്റിലിയ സ്ഥിതിചെയ്യുന്നത്.
27-ാം നിലയിലാണ് മുകേഷ് അംബാനിയുടെയും കുടുംബത്തിന്റെയും താമസമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഫോബ്സിന്റെ ആഗോള ശതകോടീശ്വര പട്ടികപ്രകാരം 18-ാം സ്ഥാനത്താണ് മുകേഷ് അംബാനി.
96.6 ബില്യൻ ഡോളറാണ് ആസ്തി (ഏകദേശം 8.7 ലക്ഷം കോടി രൂപ).
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

