പഠിത്തം കഴിഞ്ഞിട്ടു മതി നാടകമെന്ന് സ്കൂളിന്റെ നിർബന്ധം. എന്നാൽ ശരി ബൈബൈ എന്ന് അവർ ആറു പേർ.
അത് ആ വിദ്യാർഥികളുടെ അഹങ്കാരമായിരുന്നില്ല, സ്വന്തം നാടകത്തിലുള്ള കോൺഫിഡൻഡ്സായിരുന്നു. റിസ്ക് എടുത്തതിന് റിസൽറ്റുണ്ടായി; നാടകം കളിക്കാൻ മാത്രം സ്കൂൾ മാറിയ എൻ.വി.ശ്രിയയ്ക്കും സംഘത്തിനും ഇതു നേട്ടങ്ങളുടെ കലോത്സവം.
ഹൈസ്കൂൾ വിഭാഗം നാടകത്തിൽ തൃശൂർ മതിലകം സെന്റ് ജോസഫ്സ് സ്കൂളിലെ ശ്രിയ മികച്ച നടിയായി.
ആറംഗ സംഘത്തിലെ നടൻ പ്രയാഗ് ഘോഷിനു പ്രത്യേക ജൂറി പരാമർശവും. ‘താറാവ്’ എന്ന നാടകമാണ് അവതരിപ്പിച്ചത്.
മുൻപ് പഠിച്ച സ്കൂളിൽ ഏഴിലും എട്ടിലും പഠിക്കുമ്പോൾ ശ്രിയയും സംഘവും നാടകം അവതരിപ്പിച്ചിരുന്നു. ക്യാംപുകളും മറ്റുമായി സജീവമാകുന്നതിനിടെയാണ് നാടകത്തിനു സ്കൂളിൽ വിലക്കു വീണത്.
ഒടുവിൽ സ്കൂൾ അധികൃതരോട് കലഹിച്ച് 6 പേരും മതിലകം സെന്റ് ജോസഫ്സ് സ്കൂളിലേക്കു മാറി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

