ഒരു വ്യാഴവട്ടക്കാലമായി കലോത്സവത്തിന്റെ മിമിക്രിയെ കാതോരം തൊട്ടറിയുകയാണു ഇ.എസ്.സജീഷ്. കാഴ്ചാ പരിമിതിയുള്ള ഈ വൈപ്പിൻ എളങ്കുന്നപ്പുഴ സ്വദേശി മുന്നോട്ടു നടക്കുന്നതു പാട്ടിന്റെ കയ്യുംപിടിച്ചാണ്.
പക്ഷേ, കലോത്സവത്തിലെ പാട്ടുവേദികളിലെങ്ങും സജീഷിനെ കാണാനാകില്ല. കാരണം, മിമിക്രിയോടാണു കടുത്ത പ്രണയം.
കഴിഞ്ഞ 12 വർഷവും സംസ്ഥാന കലോത്സവത്തിലെ മിമിക്രി വേദിക്കു മുന്നിൽ ആദ്യ നിരകളിലൊന്നിൽ സ്ഥിരം ‘കേൾവിക്കാരനായി’ സജീഷുണ്ടായിരുന്നു. കാഴ്ചപരിമിതർക്കായുള്ള വൈപ്പിനിലെ ജ്യോതിസ്സ് ഓർക്കസ്ട്ര ഗാനമേള ട്രൂപ്പിന്റെ അമരക്കാരനാണു സജീഷ്.
മിമിക്രി മത്സരം ആദ്യാവസാനം കേട്ട് ആസ്വദിച്ച ശേഷമേ മടങ്ങുകയുള്ളൂ.
വമക്കളും എടവനക്കാട് എസ്ഡിപിവൈ കെപിഎം എച്ച്എസിലെ വിദ്യാർഥികളുമായ സായന്ദനയ്ക്കും സംയുക്തിനും ഒപ്പമാണ് ഇക്കുറി സജീഷ് തൃശൂരിലെത്തിയത്. ഇന്നലെ വൈകിട്ടു കൊച്ചിയിൽ ഗാനമേള ഉണ്ടായിരുന്നിട്ടും രാവിലെ മിമിക്രി കാണാൻ ഓടിയെത്തിയതാണ്.
‘പാട്ടുകാരനായിട്ടും എന്താണു മിമിക്രിയോടിത്ര അഭിനിവേശം?’ ചോദ്യത്തിന്, ‘ശബ്ദങ്ങളല്ലേ എന്റെ ലോകം!’ എന്നു മറുപടി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

