
നിലക്കടല അഥവാ കപ്പലണ്ടി കഴിക്കാന്‍ ഇഷ്ടമുള്ളവര്‍ ധാരാളമാണ്. നിരവധി പോഷകങ്ങള്‍ അടങ്ങിയ നട്സാണ് നിലക്കടല. വിറ്റാമിനുകളും മിനറലുകളും ആന്റി ഓക്സിഡന്റുകളും നാരുകളും പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പുകളും നിറഞ്ഞതാണ് നിലക്കടല. പൊട്ടാസ്യം, സോഡിയം, മഗ്നീഷ്യം, ഫോസ്ഫറസ്, കോപ്പര്‍ തുടങ്ങിയവയും ഇവയില്‍ അടങ്ങിയിട്ടുണ്ട്.
മിതമായ അളവില്‍ ദിവസവും നിലക്കടല കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ് എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയ നിലക്കടല ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
ഫൈബര്‍ ധാരാളം അടങ്ങിയതാണ് നിലക്കടല. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് ഇവ കഴിക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഇവ സഹായിക്കും. നിലക്കടലയുടെ ഗ്ലൈസെമിക് ഇൻഡക്സ് കുറവാണ്. ഫൈബര്‍ ധാരാളം അടങ്ങിയിട്ടുളളതിനാല്‍ ദഹനം മെച്ചപ്പെടുത്താനും നിലക്കടല സഹായിക്കും. നാരുകള്‍ അടങ്ങിയ നിലക്കടല കഴിക്കുന്നത് വയര്‍ പെട്ടെന്ന് നിറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും.ആന്റി ഓക്സിഡന്റുകളും വിറ്റാമിന്‍ ഇയും അടങ്ങിയ നിലക്കടല ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Last Updated Sep 18, 2023, 10:55 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]