ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്ക ശർമയും ചേർന്ന് അലിബാഗിൽ വീണ്ടും നടത്തിയത് വമ്പൻ റിയൽ എസ്റ്റേറ്റ് ഡീൽ. മുംബൈ നഗരത്തിന് തെക്കുചേർന്ന്, റായിഗഡ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ബീച്ചുകളോട് കൂടിയ അലിബാഗിൽ ഇത്തവണ പുതുതായി 5 ഏക്കർ ഭൂമിയാണ് കോലിയും അനുഷ്കയും വാങ്ങിയത്.
2022ൽ ഇരുവരും ചേർന്ന് ഫാംഹൗസ് നിർമിക്കാനായി ഇവിടെ 8 ഏക്കർ ഭൂമി 19.24 കോടി രൂപ ചെലവിട്ട് വാങ്ങിയിരുന്നു.
പുതിയ ഡീലിൽ 5 ഏക്കർ വാങ്ങാൻ ചെലവിട്ടത് 37.86 കോടി രൂപയാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കി. ഇതിന്റെ സ്റ്റാംപ് ഡ്യൂട്ടി മാത്രം 2.27 കോടി രൂപയാണ്.
റജിസ്ട്രേഷൻ ഫീസ് 30,000 രൂപയും.
നേരത്തേ വാങ്ങിയ 8 ഏക്കർ ഭൂമിയിൽ കോലിയും അനുഷ്കയും അത്യാധുനിക സൗകര്യങ്ങളുള്ള ആഡംബര വില്ല സജ്ജമാക്കിയിരുന്നു. മുംബൈയിൽ നിന്ന് 3-4 മണിക്കൂർ ദൂരമുണ്ട് അലിബാഗിലേക്ക്.
മുംബൈ-ഗോവ ഹൈവേ വഴിയെത്താം. എന്നാൽ, മുംബൈ ഗേറ്റ്വേ ഓഫ് ഇന്ത്യയിൽ നിന്ന് അലിബാഗിലെ മാണ്ഡ്വ ബീച്ചിലേക്ക് റോ-റോയിൽ സഞ്ചരിച്ചാൽ 45 മിനിറ്റ് മതിയാകും.
ക്രിക്കറ്റ്, ബോളിവുഡ് താരങ്ങളുടെ ഇഷ്ട
മേഖലയായി വളരുകയാണ് മുംബൈയുടെ തിരക്കിൽ നിന്ന് മാറിയുള്ള അലിബാഗ്. ഇവിടെ അപാർട്ട്മെന്റുകൾക്ക് വില ചതുരശ്ര അടിക്ക് 15,000 രൂപ മുതലാണ്.
ഭൂമിവില ഏക്കറിന് 3 കോടി മുതൽ 10 കോടി വരെ.
സച്ചിൻ തെണ്ടുൽക്കർ, അമിതാഭ് ബച്ചൻ, രവി ശാസ്ത്രി, രോഹിത് ശർമ, അജിത് അഗാർക്കർ തുടങ്ങിയവർക്കും ഇവിടെ ഭൂസ്വത്തുണ്ട്. ബോളിവുഡ് താരം കാർത്തിക് ആര്യൻ, ഷാറുഖ് ഖാന്റെ മകൾ സുഹാന ഖാൻ എന്നിവരും സമീപകാലത്ത് അലിബാഗിൽ ഭൂമി വാങ്ങിയിരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

