പറയങ്കേരി (ചെന്നിത്തല)∙ ശുദ്ധജലത്തിനു പകരം തോട്ടിൽ നിന്നും വെള്ളമെടുത്ത് ഉപയോഗിച്ചിരുന്ന ചെന്നിത്തല പഞ്ചായത്തിന്റെ പടിഞ്ഞാറൻ പ്രദേശത്ത് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ടാങ്കർ ലോറിയിൽ ശുദ്ധജലം എത്തിച്ചു തുടങ്ങി. ചെന്നിത്തല, പറയങ്കേരി, നാമങ്കേരി, കുരയ്്ക്കലാർ, ഇഞ്ചക്കത്തറ തുടങ്ങിയ സ്ഥലങ്ങളിലെ താമസക്കാരായിരുന്നു പറയങ്കേരി തോട്ടിൽ നിന്നും വെള്ളമെടുത്ത് പാചകത്തിനും കുടിക്കുന്നതിനും ഉപയോഗിച്ചത്.
ചെന്നിത്തല –തൃപ്പെരുന്തുറ ശുദ്ധജല വിതരണ പദ്ധതി, ജലജീവൻ മിഷൻ പദ്ധതി എന്നിവയിൽ നിന്നുമായിരുന്നു ഇവിടങ്ങളിൽ ശുദ്ധജലമെത്തിയിരുന്നത്. എന്നാൽ പൈപ്പുലൈനുകൾക്കു നാശമുണ്ടായതു കാരണം ഇവിടങ്ങളിലേക്കുള്ള ജലവിതരണം അനിശ്ചിതമായി മുടങ്ങി. നാട്ടുകാർ ശുദ്ധജലത്തിനായി നെട്ടോട്ടമോടിയിട്ടും ജല അതോറിറ്റി അധികൃതർക്ക് പൈപ്പ് ലൈൻ അറ്റകുറ്റപ്പണി നടത്തുന്നതിനോ മറ്റു മാർഗങ്ങൾ ചെയ്യുന്നതിനോ പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ വെള്ളമെത്തിക്കുന്നതിനോ കഴിഞ്ഞില്ല.
തോട്ടിലെ വെള്ളമെടുത്ത് ഉപയോഗിക്കുന്നതിനൊപ്പം ജനം തെരുവിലിറങ്ങുമെന്ന് മുന്നറിയിപ്പ് നൽകിയത്. മലയാള മനോരമ വാർത്തയാക്കിയതോടെയാണ് അധികൃതർ കണ്ണു തുറന്നത്.
പൈപ്പുകളുടെ അറ്റകുറ്റപ്പണി ചെയ്യുന്നതിനു ജല അതോറിറ്റി തയാറായി. ചെന്നിത്തല പഞ്ചായത്തിന്റെ നേതൃത്വത്തിൽ, ശുദ്ധജലക്ഷാമമുള്ള ഭാഗങ്ങളിൽ ടാങ്കർ ലോറിയിൽ വെള്ളമെത്തിച്ചും തുടങ്ങി.
കാരിക്കുഴിയിൽ വെള്ളമെത്തി
പത്തു നാളായി പൈപ്പുവെള്ളമെത്താതിരുന്ന ചെന്നിത്തല പഞ്ചായത്ത് 19 ാം വാർഡിലെ വിവിധ ഭാഗങ്ങളിൽ ഇന്നലെ വെള്ളമെത്തി തുടങ്ങി. ചെന്നിത്തല കല്ലുംമൂട്, മഠത്തുംപടി, മാന്നാർ തുടങ്ങിയ സ്ഥലങ്ങളിൽ പൈപ്പു ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ജലവിതരണം തടസ്സപ്പെട്ടിരുന്നു.
വെള്ളമെത്തുന്നില്ലെന്നു പറഞ്ഞ് ഇവിടുത്തെ പഞ്ചായത്തംഗം തോമസ്കുട്ടി കടവിൽ രംഗത്തിറങ്ങിയിരുന്നു. ജല അതോറിറ്റി നടപടി തുടങ്ങിയതോടെയാണ് പൈപ്പിൽ ശുദ്ധജലമെത്തിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

