വേദി തൃശൂരും നമ്മൾ തൃശൂരുകാരും അല്ലേ, മേളോന്ന് മാറ്റിപ്പിടിച്ചാലോ? മത്സരത്തിന് വെറും 5 ദിവസം മാത്രം.! അത്രയും ദിവസം അടന്ത കൊട്ടി പരിശീലിച്ച പിള്ളേര് ഒരേ താളത്തിൽ പറഞ്ഞു; ‘പൊരിക്കാം നമ്മക്ക്’.
പിന്നീടു പിറന്നത് വെറും മേളമല്ല, സാക്ഷാൽ ‘ഇലഞ്ഞിത്തറ മേളം’. തൃശൂർ പൂരത്തിന് ഇലഞ്ഞിത്തറയിൽ കൊട്ടുന്ന അതേ പാണ്ടിമേളം.
3 മണിക്കൂർ നീളുന്ന ഇലഞ്ഞിത്തറ മേളം 10 മിനിറ്റിലേക്കു ആറ്റിക്കുറുക്കിയ കഥ ചുരുക്കത്തിൽ: തൃശൂർ വിവേകോദയം ബോയ്സ് എച്ച്എസ്എസ് ടീം അടന്ത കൊട്ടിയാണ് പരിശീലനം തുടങ്ങിയത്.
മുൻവർഷം രണ്ടാം കാലത്തിൽ അടന്ത കൊട്ടിയ അതേ ആവേശത്തിൽ വിദ്യാർഥികളുടെ പരിശീലനം അവസാന ഘട്ടത്തിൽ. പരിശീലകരായ പെരുവനം കുട്ടൻ മാരാരുടെ മകൻ പെരുവനം കാർത്തിക്, പെരുവനം സഞ്ജയ്, കലാനിലയം വിനു എന്നിവരാണ് മേളമൊന്ന് മാറ്റിപ്പിടിച്ചാലോ എന്ന ‘കിളിപോയ ചിന്ത’ കുട്ടികളോടു പങ്കുവച്ചത്.
വെടിക്കെട്ടുകാർക്ക് എന്ത് ഉടുക്കുകൊട്ട്!
കയ്യിലും തലച്ചോറിലും വരെ മേളത്തഴമ്പുള്ള ചുണക്കുട്ടന്മാർ അഞ്ചേയഞ്ചു നാൾകൊണ്ട് ഇലഞ്ഞിത്തറ മേളം കഷായം പരുവത്തിലാക്കി അങ്ങ് സേവിച്ചു.
പാണ്ടിക്കൊലുമ്പലിൽ തുടങ്ങി തീരുകലാശം വരെ ഒരൊറ്റ കാച്ചൽ. ചെവിവട്ടം പിടിച്ച് ആടുന്ന ഇലഞ്ഞിപോലെ സദസ്സിലാകെ പാണ്ടിയുടെ കലമ്പൽ.
തൃപ്പൂണിത്തുറ താമരക്കുളങ്ങര ക്ഷേത്രത്തിൽ മേളത്തിന് പെരുവനം കുട്ടൻ മാരാർക്കൊപ്പം കൊട്ടാൻ പോയിട്ടുണ്ട് കാർത്തിക്. കുട്ടൻ മാരാരുടെ ഭാര്യ ഗീത ആണ് അമ്മസ്ഥാനത്തുനിന്ന് കുട്ടികളെ ആശീർവദിച്ച് വേദിയിൽ കയറ്റിയത്.
അർജുൻ ഗോപകുമാർ, അഭിരാം മേനോൻ, ദേവനാഥ് കൃഷ്ണ, അക്ഷയ് (എല്ലാവരും ചെണ്ട), ശ്രീഹരി (കുഴൽ), മാധവ് (കൊമ്പ്), അദ്വൈത് (ഇലത്താളം) എന്നിവരാണ് ടീം അംഗങ്ങൾ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

