ചെമ്പനരുവി∙ ചെമ്പനരുവിയിൽ കാട്ടാനയിറങ്ങി ലക്ഷങ്ങളുടെ വിളകൾ നശിപ്പിച്ചു, ജനവാസ മേഖലയിൽ തമ്പടിച്ച കാട്ടാനയെ കാട്ടിലേക്ക് മടക്കാൻ കഴിയാതെ നാട്ടുകാർ. ജനവാസമേഖലയിലാണ് കാട്ടാന ഇറങ്ങിയത്.
മണിസദനത്തിൽ ഗോപിനാഥന്റെ പുരയിടത്തിലാണ് കാട്ടാന കൂടുതൽ വിളനാശം വരുത്തിയത്. നാലു വശവും ജനവാസമുള്ള ഇവിടെ നടുക്കായുള്ള കുട്ടിവനത്തിലാണ് ആന ഇപ്പോഴുള്ളത്.
ഇവിടെ എങ്ങനെ എത്തിയെന്ന് വ്യക്തമല്ല.
വനം അധികൃതർ ഉദാസീന നിലപാടാണ് ഇക്കാര്യത്തിൽ സ്വീകരിക്കുന്നതെന്നാണ് ആക്ഷേപം. 2 ദിവസം മുൻപും ഇവിടെ ആനയിറങ്ങിയിരുന്നെങ്കിലും വിളകൾ നശിപ്പിച്ചിരുന്നില്ല.
വേനലായതോടെ വെള്ളം കുടിക്കുന്നതിനും മറ്റും അച്ചൻകോവിലാറിന്റെ തീരം തേടിയെത്തുന്ന കാട്ടാനകളാണ് സ്വകാര്യ പുരയിടങ്ങളിലേക്ക് കയറി വിളകൾ നശിപ്പിക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ പ്രതിഷേധം ശക്തമാണ്.
വന്യമൃഗ ശല്യം ; ഭീമ ഹർജിയുമായി നാട്
കറവൂർ∙ കാട്ടാനയും പുലിയും നാട്ടിൽ, ഭീമ ഹർജിയുമായി നാട്.
വന്യജീവി ശല്യത്തിനെതിരെ നടപടി വേണമെന്നാവശ്യത്തിൽ അധികൃതർ അനങ്ങാപ്പറ നയം സ്വീകരിക്കുകയാണെന്ന് ആരോപിച്ചും പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ എം.മായ, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി കറവൂർ സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ പ്രദേശവാസികൾ ഒപ്പിട്ടാണ് ഭീമ ഹർജി നൽകിയത്.
പത്തനാപുരം റേഞ്ച് ഓഫിസർക്ക് നൽകിയ ഹർജിയിൽ നടപടി ഉണ്ടായില്ലെങ്കിൽ വനം ഓഫിസുകളിലേക്ക് മാർച്ച് സംഘടിപ്പിക്കാനാണ് തീരുമാനം.ഒരു വർഷം കൊണ്ട് ഒട്ടേറെ വളർത്തു മൃഗങ്ങളെയാണ് പുലി പിടിച്ചത്. കറവൂർ, വന്മള, അലിമുക്ക്, വഴങ്ങോട്, ആനകുളം, പടയണിപ്പാറ, എന്നീ പ്രദേശങ്ങളിലാണ് മേഖലയിൽ ശല്യം കൂടുതൽ. ചുറ്റും ജനവാസ മേഖലയായ ഇവിടെ, സ്ഥിതി ചെയ്യുന്ന കുട്ടിവനത്തിലാണ് പുലിയും കാട്ടാനയും തമ്പടിച്ചിട്ടുള്ളതെന്നും നിവേദനത്തിൽ പറയുന്നു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

