കോടശേരി ∙ കാൽപാദം അറ്റ് വീഴാറായ നിലയിൽ മുറിവേറ്റ് അലയുന്ന കാട്ടാനയെ വെള്ളിക്കുളങ്ങര ചൊക്കനയിൽ കണ്ടെത്തി. നാല് ദിവസം മുൻപ് ചാലക്കുടി വനം ഡിവിഷനിലെ പരിയാരം റേഞ്ച് ചായ്പൻകുഴി സ്റ്റേഷൻ പരിധിയിൽ നിന്ന് ആനയുടെ കാൽപാദങ്ങൾ വനം വകുപ്പിന് ലഭിച്ചിരുന്നു.
ഇന്നലെ പരുക്കേറ്റ ആനയെ കണ്ടത് മുപ്ലിയം സ്റ്റേഷൻ പരിധിയിലാണ്. വിറകെടുക്കാൻ വനത്തിൽ പോയ ആദിവാസികളാണ് പരുക്കേറ്റ് അവശ നിലയിൽ ആനയെ കണ്ടെത്തിയത്.
രണ്ടു ദിവസം മുൻപ് ചായ്പൻകുഴി സ്റ്റേഷൻ പരിധിയിലെ കാരിക്കടവ് ഭാഗത്ത് നിന്നാണ് ആനയുടെ 2 കാൽപാദങ്ങൾ ലഭിച്ചത്. തുടർന്ന് വനം ജീവനക്കാർ ആനയെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.
ഏകദേശം 20 വയസ്സിനു മുകളിൽ പ്രായമുള്ള കൊമ്പനാണ് മുറിവേറ്റ നിലയിൽ അലയുന്നത്.
ആന തീറ്റ എടുക്കുന്നുണ്ടെങ്കിലും അവശ നിലയിലാണ്. കാരിക്കടവ് വനത്തിൽ നിന്ന് ലഭിച്ച പാദങ്ങൾ ഈ ആനയുടെതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.
കൊമ്പന്റെ പിൻകാലിലെ പാദം അടർന്ന് തൂങ്ങിയാടുന്ന അവസ്ഥയിലാണ്. പന്നി തുടങ്ങിയ കാട്ടുമൃഗങ്ങളെ പിടിക്കാൻ വച്ച പടക്കം പൊട്ടിത്തെറിച്ചതാണ് പരുക്കിന് കാരണമെന്നും നാട്ടുകാർ പറയുന്നു.
അടുത്തയിടെ എറണാകുളം– തൃശൂർ ജില്ലകളിൽ കാട്ടാനകളുടെ മരണം പെരുകിയതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇതു സംബന്ധിച്ച് വനംവകുപ്പ് വേണ്ടത്ര അന്വേഷണം നടത്തുന്നില്ലെന്ന ആരോപണം ഇതോടെ ശക്തമാവുകയാണ്.
ഒന്നിലധികം ആനകൾ കാലിൽ മുറിവേറ്റ നിലയിൽ കാട്ടിൽ അലയുന്നതായും പറയുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

