ചേർത്തല ∙ ചേർത്തല തെക്ക് വല്ലയിൽ പെരുമ്പാറ ജംക്ഷൻ – ചമ്പക്കാട് റോഡ് പുനർനിർമാണത്തിന്റെ ഭാഗമായി മെറ്റൽ വിരിച്ചതോടെ റോഡിലൂടെ യാത്ര ചെയ്യണമെങ്കിൽ മുഖം പൊത്തണം. ഒന്നരമാസമായി വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ പൊടിശല്യം സഹിക്കുകയാണ്.പുനർനിർമാണത്തിന്റെ ഭാഗമായി പൊളിച്ച റോഡിൽ പെരുമ്പാറ ജംക്ഷൻ മുതൽ ചമ്പക്കാട് ജംക്ഷൻ വരെയുള്ള ഭാഗത്താണ് പൊടി ശല്യം രൂക്ഷം.
സമീപത്തെ ശ്രീശങ്കര ഇംഗ്ലിഷ് മീഡിയം സ്കൂളിലെ രണ്ടായിരത്തോളം വിദ്യാർഥികൾ സ്കൂളിലേക്ക് പോകുന്ന പ്രധാന റോഡാണിത്.
രാവിലെയും വൈകിട്ടും വിദ്യാർഥികൾ മൂഖം പൊത്തിവേണം സ്കൂളിലേക്കെത്താൻ. വാഹനങ്ങൾ കടന്നുപോകുമ്പോൾ സമീപ പ്രദേശത്ത് താമസിക്കുന്നവർക്ക് പുറത്തിറങ്ങാൻ പോലും കഴിയാത്ത സ്ഥിതിയാണ്.ചിലയിടങ്ങളിൽ മെറ്റൽ ഇളകിക്കിടക്കുന്നതിനാൽ ഇരുചക്രവാഹന യാത്രക്കാരും സൈക്കിളിൽ സ്കൂളിലേക്ക് പോകുന്ന വിദ്യാർഥികളും അപകടത്തിൽ പെടുന്നതും പതിവാണ്.
അർത്തുങ്കൽ, അറവുകാട് പ്രദേശത്തേക്ക് പോകുന്നതിനുള്ള എളുപ്പവഴി കൂടിയാണ് ഇൗ റോഡ്.
അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്ക പള്ളിയിൽ തിരുനാൾ തുടങ്ങിയതിനാൽ പള്ളിയിലേക്ക് പോകുന്ന വാഹനങ്ങൾ ഇതുവഴിയാണു കടന്നുപോകുന്നത്. തിരുനാളിനു മുൻപ് റോഡ് പുനർനിർമാണം പൂർത്തിയാക്കുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്.
പുനർനിർമാണത്തിലെ കാലതാമസം തിരിച്ചടിയായി. പ്രദേശവാസികൾ പൊതുമരാമത്ത് വിഭാഗം അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നാണ് ആരോപണം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

