കോട്ടയം ∙ ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ നിന്നു വിദ്യാർഥികളുടെ കൊഴിഞ്ഞു പോക്ക്. കോട്ടയത്ത് ആകെ 0.11% വിദ്യാർഥികൾ സർക്കാർ വിദ്യാലയങ്ങളിൽ നിന്നു മാറി.
ഇവരിൽ മിക്കവരും സിബിഎസ്ഇ സ്കൂളുകളിലേക്കാണ് മാറിയത്. ഹൈസ്കൂൾ വിഭാഗത്തിലാണ് ഏറ്റവും കൂടുതൽ കൊഴിഞ്ഞു പോക്ക്.
തൊട്ടുപിന്നിൽ എൽപി വിഭാഗവും ഉണ്ട്.
സംസ്ഥാന സാമ്പത്തിക സ്ഥിതിവിവര കണക്കിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് നൽകിയ 2023– 24 വർഷത്തെ കണക്കിലാണ് ഈ വിവരങ്ങളുള്ളത്. ജില്ലയിലെ ഗവ.എൽപി സ്കൂളുകളിൽ 0.12% ആണ് സ്കൂൾ വിട്ടത്.
യുപി വിഭാഗത്തിൽ 0.6% മറ്റു സ്കൂളുകളിലേക്ക് മാറി. ഹൈസ്കൂളുകളിൽ 0.15% ശതമാനമാണ് കൊഴിഞ്ഞു പോക്ക്.
ഇതേസമയം സർക്കാർ – എയ്ഡഡ് സ്കൂളുകളിൽ ഒരേപോലെ കുട്ടികളുടെ കുറവ് അനുഭവപ്പെടുന്നതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ആകെ 10 കുട്ടികളിൽ താഴെയുണ്ടായിരുന്ന 3 ഗവ. എൽപി സ്കൂളുകൾ ജില്ലയിലുണ്ടായിരുന്നു.
15ൽ താഴെ കുട്ടികളുമായി 17ഉം 15ൽ താഴെ വിദ്യാർഥികളുമായി 43ഉം സ്കൂളുകൾ എൽപിയിൽ പ്രവർത്തിച്ചു. എൽപിയിൽ തന്നെ രണ്ട് സ്കൂളുകളിൽ 25ൽ താഴെ കുട്ടികളാണുണ്ടായിരുന്നത്.
എന്നാൽ ഇതിലും മോശമായ അവസ്ഥയിലുള്ള എയ്ഡഡ് സ്കൂളുകളും ജില്ലയിലുണ്ട്. എൽപിയിൽ 15 എയ്ഡഡ് സ്കൂളുകളിൽ പത്തിൽ താഴെയായിരുന്നു കുട്ടികളുടെ എണ്ണം.
18 സ്കൂളുകളിൽ 15ൽ താഴെയും. 14 സ്കൂളുകൾ 25ൽ താഴെ വിദ്യാർഥികളുമായി പ്രവർത്തിച്ചു.
എയ്ഡഡ് മേഖലയിലെ ഒരു ഹൈസ്കൂളിലും 25ൽ താഴെ കുട്ടികളെ ഉണ്ടായിരുന്നുള്ളു.
ഏതു ക്ലാസായാലും ഒരു ഡിവിഷനിൽ 15 കുട്ടികൾ വേണമെന്നാണ് നിയമം. ഇതനുസരിച്ച് എൽപി സ്കൂളുകളിൽ (ഒന്നു മുതൽ 4 വരെ ക്ലാസുകൾ) മിനിമം 60 കുട്ടികൾ വേണം.
യുപിയിലും ഹൈസ്കൂളിലും ഡിവിഷനുകളുടെ എണ്ണം അനുസരിച്ച് കുട്ടികളുടെ അനുപാതം ഉണ്ടായിരിക്കണം. കുട്ടികൾ കുറവുള്ള സ്കൂളുകളെ അൺ ഇക്കണോമിക് പട്ടികയിൽ ഉൾപ്പെടുത്തും.
ഇത്തരം സ്കൂളുകളിൽ അധ്യാപക തസ്തികയിലേക്ക് സ്ഥിരം നിയമനം നടത്തില്ല. പ്രധാന അധ്യാപകർ ഒഴികെ ബാക്കിയെല്ലാവരും ഗെസ്റ്റ് അധ്യാപകരായിരിക്കും.
സംസ്ഥാനത്ത് വയനാട്ടിലെ സ്കൂളുകളിലാണ് ഏറ്റവും കൂടുതൽ കൊഴിഞ്ഞു പോക്ക് – 0.42%. ഇടുക്കിയും (0.29%) എറണാകുളവും ആണ് (0.24%) രണ്ടും മൂന്നും സ്ഥാനത്ത്.
ഈ പട്ടികയിൽ നാലാം സ്ഥാനത്താണ് കോട്ടയം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

