ആറ്റിങ്ങൽ∙ അധികൃത അനാസ്ഥയ്ക്ക് ഉദാഹരണമായി മാറുകയാണ് ആറ്റിങ്ങൽ മിനി സിവിൽ സ്റ്റേഷൻ, പട്ടണത്തിന്റെ കേന്ദ്ര ഭാഗത്ത് ഇരുപതിലധികം സർക്കാർ ഓഫിസുകൾ പ്രവർത്തിക്കുന്ന സിവിൽ സ്റ്റേഷൻ പരിസരത്തു കടന്നു ചെല്ലാൻ പോലും സാധിക്കാത്ത വിധത്തിൽ ബുദ്ധിമുട്ടുന്നതായി പൊതുജനങ്ങൾ പരാതിപ്പെടുന്നു. മിനി സിവിൽ സ്റ്റേഷനിലേക്ക് മൂക്കു പൊത്താതെ കടന്നു ചെല്ലാൻ പോലും സാധിക്കാത്ത സ്ഥിതിയാണ് നിലവിൽ. സിവിൽ സ്റ്റേഷനിലേക്ക് കടക്കുന്നതിന് രണ്ട് ഗേറ്റുകളുണ്ട്.
ഇരുപതിലധികം സർക്കാർ ഓഫിസുകളാണ് ഇവിടെ പ്രവർത്തിക്കുന്നത്.
കെട്ടിടത്തിന്റെ വശങ്ങളിൽ മദ്യക്കുപ്പികളും മാലിന്യവും നിറഞ്ഞു കിടക്കുകയാണ്. സിറിഞ്ചുകളും അതിനിടയിലുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. മദ്യക്കുപ്പികളും പരിസരത്തുണ്ട്.
പലതും വിലകൂടിയ മദ്യത്തിന്റെ കുപ്പികളാണ്. സിവിൽ സ്റ്റേഷന് സമീപത്താണ് പൊലീസ് സ്റ്റേഷൻ.
കാലപ്പഴക്കം കൊണ്ട് തുരുമ്പെടുത്ത ജീപ്പ് ഒതുക്കിയിടാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ആക്രിക്ക് കൊടുക്കാൻ മാത്രം കഴിയുന്ന വിധത്തിൽ നശിച്ചു കിടക്കുന്ന ജീപ്പ് മാറ്റുന്നതിനുള്ള നടപടികൾ വർഷങ്ങളായി ചുവപ്പുനാടയിലാണ്.
മറ്റു ചില വകുപ്പുകൾക്കുള്ള രണ്ട് കാറുകൾ അടക്കമുള്ള വാഹനങ്ങളും ഏറെ നാളായി ഒതുക്കിയിട്ടിരിക്കുകയാണ്. മിനി സിവിൽ സ്റ്റേഷന്റെ പിൻഭാഗം ഇന്റർ ലോക്ക് ചെയ്ത് വൃത്തിയാക്കിയിട്ടുണ്ടെങ്കിലും സംരക്ഷിക്കുന്നില്ലെന്നാണ് ആക്ഷേപം പിൻഭാഗത്തെ ഗേറ്റിലൂടെ ആൾക്കാർക്ക് സിവിൽ സ്റ്റേഷനിലേക്ക് കടന്നു വരാനാകും.
ഇവിടെ മുകൾ നിലയിലെ ഓഫിസുകളിലെ ശുചിമുറി മാലിന്യം പൊട്ടി ഒഴുകാൻ തുടങ്ങിയിട്ട് മാസങ്ങളായി. ഇന്റർ ലോക്കിന് പുറത്തുകൂടിയാണ് മാലിന്യം ഒഴുകുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

