വടകര∙ വിവാദമായ കരിമ്പനത്തോട് പ്രശ്നത്തിൽ 12 ആഴ്ചയ്ക്കുള്ളിൽ യുക്തമായ നടപടിയെടുക്കാൻ നഗരസഭയോട് ഹൈക്കോടതി. നഗരത്തിലെ കെട്ടിടങ്ങളിൽ നിന്നും മറ്റും ശുചിമുറി മാലിന്യം ഉൾപ്പെടെ ഒഴുക്കി വിടുന്ന തോട് ശുചീകരിക്കണമെന്നും ഇതിന് സർക്കാർ നിർദേശിക്കുന്ന ഉത്തരവ് പ്രകാരമുള്ള നടപടികൾ മുഴുവൻ പൂർത്തിയാക്കി 12 ആഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും ജഡ്ജി ഹരിശങ്കർ വി.മേനോൻ ഉത്തരവിട്ടു.
കരിമ്പനപ്പാലം സുകൃതത്തിൽ ഷാജിത്ത് കുമാർ, സി.വിനീഷ്, പി.വിനീഷ് കുമാർ, വി.കെ.രാജേന്ദ്രൻ, പി.എം.രഞ്ജൻ എന്നിവർ അഡ്വ.സി.ആർ.ശിവകുമാർ മുഖേന സമർപ്പിച്ച ഹർജിയിലാണ് ഈ ഉത്തരവ്.
തോട് ശുചീകരണവുമായി ബന്ധപ്പെട്ട് എന്തൊക്കെ ചെയ്യണമെന്നാവശ്യപ്പെട്ട് ഹർജിക്കാർ നഗരസഭയ്ക്ക് വിശദമായ അപേക്ഷ നൽകണം. ശുചീകരണവുമായി ബന്ധപ്പെട്ട് സർക്കാർ നിർദേശിക്കുന്ന എല്ലാ കാര്യവും നഗരസഭ പൂർത്തിയാക്കണം.
കരിമ്പനത്തോട് പ്രശ്നത്തിൽ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ നഗരസഭ നടപടിയെടുത്തിട്ടുണ്ടെന്നും ഇരു വശത്തുമുള്ള വിവിധ സ്ഥാപനങ്ങൾക്കും താമസ കെട്ടിടങ്ങൾക്കും നോട്ടിസ് നൽകിയിട്ടുണ്ടെന്നും തുടർ നടപടി പുരോഗമിക്കുകയാണെന്നും നഗരസഭയുടെ അഭിഭാഷകൻ കോടതിയിൽ അറിയിച്ചിരുന്നു.
എന്നാൽ ഇത് ശരിയല്ലെന്നും മലിനജലം ഇപ്പോഴും ഒഴുക്കി വിടുന്നുണ്ടെന്നും ഹർജിക്കാരുടെ അഡ്വ.സി.ആർ.ശിവകുമാർ തെളിവു സഹിതം വാദിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

