മണ്ണാർക്കാട് ∙ ആശുപത്രിപ്പടിയിലെ കെട്ടിട സമുച്ചയങ്ങളിലെ മാലിന്യം ഒഴുക്കുന്നത് നെല്ലിപ്പുഴയിലേക്ക്.
അഴുക്കുചാലിനു സമീപത്തെ വീട്ടുകാർ ദുരിതത്തിൽ. ശുചിമുറി മാലിന്യം വരെ വീടുകൾക്കു മുൻപിൽ കെട്ടിക്കിടക്കുന്നതായും പ്രദേശവാസികൾ.
മണ്ണാർക്കാട് ആശുപത്രിപ്പടിയിൽ നിന്ന് നെല്ലിപ്പുഴയിലേക്കുള്ള ചാലിലൂടെയാണ് വിവിധ സ്ഥാപനങ്ങളിലെ ശുചിമുറി മാലിന്യം ഉൾപ്പെടെ ഒഴുക്കിവിടുന്നത്.
മാലിന്യം ഒഴുകുന്ന ചാലിനു സമീപത്തെ വീടുകളിലെ കിണറുകളിലെ വെള്ളം ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയാണ്. വീടുകളിൽ കഴിയാനും വലിയ പ്രയാസമാണു നേരിടുന്നത്.
ഹോട്ടൽ, ലോഡ്ജ്, പച്ചക്കറി മാർക്കറ്റ് തുടങ്ങിയവ പ്രവർത്തിക്കുന്ന കെട്ടിട സമുച്ചയങ്ങളിലെ മാലിന്യങ്ങളാണു ചാലിലേക്ക് നേരിട്ട് ഒഴുക്കുന്നത്.
ഈ മാലിന്യങ്ങൾ ആയിരക്കണക്കിന് ആളുകൾ കുളിക്കാനും കുടിക്കാനും ഉപയോഗിക്കുന്ന നെല്ലിപ്പുഴയിലാണു ചേരുന്നത്. 1
990കളിൽ തുടങ്ങിയതാണു പ്രദേശത്തുള്ളവരുടെ ദുരിതം.
മാലിന്യം ഒഴുക്കുന്നതു തടയണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ മുട്ടാത്ത വാതിലുകളില്ല. കോടതിയെ സമീപിച്ചതിനെ തുടർന്ന് അഴുക്കുചാലിന്റെ വശം കെട്ടിയതൊഴിച്ചാൽ മറ്റു നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.
മാറിവരുന്ന ഭരണ സമിതികൾ ഈ നാട്ടുകാരുടെ പ്രശ്നങ്ങൾ അവഗണിക്കുന്ന സ്ഥിതിയാണ്.
മാലിന്യം ഒഴുക്കുന്ന സ്ഥാപനങ്ങൾക്കു നോട്ടിസ് നൽകാറുണ്ടെന്ന് നഗരസഭ കൗൺസിൽ യോഗത്തിൽ അധികൃതർ പറഞ്ഞിരുന്നു. അതേസമയം, മാലിന്യം സംസ്കരിക്കാൻ സംവിധാനം ഇല്ലാത്ത സ്ഥാപനങ്ങൾക്കും ലൈസൻസ് മണ്ണാർക്കാട് നഗരസഭ പുതുക്കി നൽകുന്നുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

