തൃശൂർ ∙ ‘യെള്ളുള്ളേരി യെള്ളുള്ളേരി മാണി നങ്കരേ.. എണ്ണ മഞ്ചള കൊണ്ട് പറുടുക മാണി നങ്കരുഗു..’ സിനിമാ പാട്ടിലൂടെ പ്രശസ്തമായ ഈ വരികൾ മംഗലംകളിയുടെ തുളുവിലുള്ള വരികളാണ്.
കാസർകോട്ടും കണ്ണൂരിലുമുള്ള മലവേട്ടുവ, മാവിലൻ ഗോത്രങ്ങളുടെ തനതു ഗോത്രകലയായ മംഗലംകളിയിൽ കാസർകോട് വെള്ളച്ചാൽ ജിഎംആർഎസിൽനിന്ന് പങ്കെടുക്കാനെത്തിയത് ഈ ഗോത്രങ്ങളിലുള്ള കുട്ടികളുടെ ടീം. ആൺകുട്ടികൾ മാത്രമുള്ള ടീം എ ഗ്രേഡ് നേടി.
കല്യാണം, തെരണ്ടു കല്യാണം പോലെയുള്ള ആഘോഷങ്ങളിൽ അവതരിപ്പിക്കാറുള്ള ഈ നൃത്തം ചെറുപ്പം മുതലേ കണ്ടും കളിച്ചും വളർന്നവരാണിവർ.
വളരെ ചുരുക്കം തവണ മാത്രം പരിശീലകൻ പഠിപ്പിച്ചതൊഴിച്ചാൽ കുട്ടികൾ തന്നെയാണ് മത്സരത്തിനായി പരിശീലിച്ചത്. പാട്ടും അവർ ആഘോഷങ്ങളിലും മറ്റും കേട്ടു സ്വയം പഠിച്ചതാണ്.
ഈ കുട്ടികളുടെ മാതാപിതാക്കളെല്ലാം തന്നെ കൂലിപ്പണിക്കാരാണ്. ഒരാളുടേതൊഴിച്ച് ആരുടേയും മാതാപിതാക്കൾ മത്സരം കാണാനെത്തിയിട്ടില്ല.
പൊതുവേ അവതരിപ്പിക്കാൻ ബുദ്ധിമുട്ടുള്ള മംഗലംകളി ഇവർക്ക് അനായാസമാണ്. ആഘോഷം മൂഡിൽ തുടങ്ങുന്ന മംഗലം കളി ജന്മി സമ്പ്രദായത്തിനെതിരെ സ്വയം വേദനിപ്പിച്ച് പ്രതിഷേധിക്കുന്നതിലൂടെയാണ് അവസാനിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

