![](https://newskerala.net/wp-content/uploads/2023/09/29c77f46-wp-header-logo.png)
![സംസ്ഥാനത്തെ എസ്എസ്എല്‍സി, ഹയര്‍സെക്കന്ററി പരീക്ഷാ തിയതി പ്രഖ്യാപിച്ചു; പരീക്ഷകള്‍ മാര്‍ച്ച് മുതല്‍; പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷകള്‍ മാറ്റി സംസ്ഥാനത്തെ എസ്എസ്എല്‍സി, ഹയര്‍സെക്കന്ററി പരീക്ഷാ തിയതി പ്രഖ്യാപിച്ചു; പരീക്ഷകള്‍ മാര്‍ച്ച് മുതല്‍; പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷകള്‍ മാറ്റി](https://newskerala.net/wp-content/uploads/2023/09/IMG-20230918-WA0020.jpg?fit=960,1280&ssl=1&is-pending-load=1)
സംസ്ഥാനത്തെ എസ്എസ്എല്‍സി, ഹയര്‍സെക്കന്ററി പരീക്ഷാ തിയതി പ്രഖ്യാപിച്ചു; പരീക്ഷകള്‍ മാര്‍ച്ച് മുതല്‍; പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷകള്‍ മാറ്റി
തിരുവനന്തപുരം: സംസ്ഥാനത്തെ ഈ വര്‍ഷത്തെ എസ്എസ്എല്‍സി, ഹയര്‍സെക്കന്ററി പരീക്ഷാ തിയതി പ്രഖ്യാപിച്ചു.
എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് നാല് മുതല്‍ 25 വരെ നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
ഹയര്‍സെക്കന്ററി +1,+2 പരീക്ഷകള്‍ മാര്‍ച്ച് 1 മുതല്‍ 26 വരെയും നടത്തും. ഫെബ്രുവരി 19 മുതല്‍ 23 വരെ എസ്എസ്എല്‍സി മോഡല്‍ പരീക്ഷയുണ്ടാകും. ഏപ്രില്‍ 3- 17 വരെ മൂല്യനിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കും. വേഗത്തില്‍ തന്നെ ഫലം പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ മാസം 25 മുതല്‍ തുടങ്ങേണ്ടിയിരുന്ന +1 ഇമ്ബ്രൂവ്മെന്റ് പരീക്ഷകള്‍ മാറ്റി. ഒക്ടോബര്‍ 9,10,11,12,13 ( 9-13) തീയതികളിലേക്കാണ് മാറ്റിയത്. കോഴിക്കോട്ട് നിപ വ്യാപനമുണ്ടായ സാഹചര്യത്തില്‍ ജില്ലയിലെ മുഴുവൻ കുട്ടികള്‍ക്കും ഓണ്‍ലൈൻ ക്ലാസ്സ് സൗകര്യം ഒരുക്കിയതായും മന്ത്രി വിശദീകരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]