പാലക്കുന്ന് ∙ ലക്ഷങ്ങൾ മുടക്കി ഹൈടെക് മത്സ്യ മാർക്കറ്റ് പണിതിട്ടും കാസർകോട്-കാഞ്ഞങ്ങാട് സംസ്ഥാന പാതയോരത്ത് പാലക്കുന്നിൽ മത്സ്യവിൽപന നടത്തുന്നതിനെതിരെ നിയമ നടപടിക്കൊരുങ്ങി ഉദുമ പഞ്ചായത്ത് ഭരണസമിതി. വർഷങ്ങളായി പാലക്കുന്നിൽ നടക്കുന്ന മത്സ്യവിൽപന അവസാനിപ്പിക്കാനാണ് ഉദുമ പഞ്ചായത്ത് ലക്ഷങ്ങൾ മുടക്കി ഹൈടെക് മത്സ്യ മാർക്കറ്റ് പണിതത്. കഴിഞ്ഞ നവംബറിൽ സി.എച്ച്.കുഞ്ഞമ്പു എം എൽഎ ഉദ്ഘാടനം ചെയ്തു.
പക്ഷേ സമീപത്തെ കച്ചവടക്കാർക്കും യാത്രക്കാർക്കും ദുരിതമായി മാർക്കറ്റിന് വെളിയിൽ ഇപ്പോഴും ചിലർ മത്സ്യവിൽപന തുടരുകയാണ്.
പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ പരിസര മലിനീകരണം ഉണ്ടാകുകയും ചെയ്യുന്നു. ഇതിനെതിരെ കർശനമായ നിയമനടപടി സ്വീകരിക്കാൻ ഉദുമ പഞ്ചായത്ത് ഭരണ സമിതി യോഗത്തിലാണ് തീരുമാനമുണ്ടായത്. മത്സ്യത്തൊഴിലാളികളും പൊതുജനങ്ങളും ഇതുമായി സഹകരിക്കണമെന്ന് യോഗം അഭ്യർഥിച്ചു.
മത്സ്യമാർക്കറ്റ് നടത്തിപ്പ് പുനർലേലം നടത്തുന്നതിനും യോഗം തീരുമാനിച്ചു. പ്രസിഡന്റ് പി.വി.രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

