കൽപറ്റ ∙ മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സർക്കാർ എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമിക്കുന്ന ടൗൺഷിപ്പിലെ നിർമാണംപുരോഗമിക്കുന്നു. ചൊവ്വ വരെ 283 വീടുകളുടെ വാർപ്പ് പൂർത്തിയായി.
5 സോണുകളിലാണു നിർമാണം പുരോഗമിക്കുന്നത്. 1500 ലധികം തൊഴിലാളികളെ ഉപയോഗിച്ചാണ് നിർമാണം. ദിവസവും 5 മുതൽ 10 വരെ വീടുകളുടെ വാർപ്പ് പൂർത്തീകരിക്കുന്നുണ്ട്.
വാർപ്പ് പൂർത്തിയായ വീടുകളിൽ പ്ലമിങ്, തേപ്പ്, ഫ്ലോറിങ് പ്രവൃത്തികളും പുരോഗമിക്കുന്നു.
വീടുകളുടെ എർത്ത് വർക്ക്, പ്ലെയിൻ സിമന്റ്, കോൺക്രീറ്റ് പ്രവൃത്തിൾ, ഷിയർ വാൾ പ്രവൃത്തികളും വേഗത്തിലാണ്. ടൗൺഷിപ്പിലെ പ്രധാന റോഡിൽ ഇലക്ട്രിക്കൽ ഡക്ട് നിർമാണവും സൈഡ് ഡ്രെയിൻ നിർമാണവും തുടരുന്നു.
ആകെ 11.423 കിലോമീറ്റർ റോഡുകളാണ് ടൗൺഷിപ്പിൽ നിർമിക്കുക.
9 ലക്ഷം ലീറ്റർ ശേഷിയിൽ നിർമിക്കുന്ന ശുദ്ധജല സംഭരണി, സുവിജ് ട്രീറ്റ്മെന്റ് പ്ലാന്റ്, ഓവുചാൽ എന്നിവയുടെ നിർമാണവും ദ്രുതഗതിയിലാണ്. ടൗൺഷിപ്പിലെ ക്വാളിറ്റി കൺട്രോൾ (ക്യുസി) ലാബിൽ വീട്, റോഡ് നിർമാണങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നുണ്ട്.
മണ്ണ് കുഴിക്കൽ, നിരപ്പാക്കൽ, മണ്ണിന്റെ ഉറപ്പ് പരിശോധന പൂർത്തിയാക്കിയതും സേഫ് ബിയറിങ് വാല്യു കപ്പാസിറ്റി നൽകി നിർമാണ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതും ക്യൂസി ലാബ് മുഖേനയാണ്.
നിർമാണത്തിന് ആവശ്യമായ സിമന്റ്, ഇരുമ്പ്, കല്ല്, മെറ്റൽ, മണൽ എന്നിവയുടെ ഗുണനിലവാരം ലാബിലെ പരിശോധനയിലൂടെ ഉറപ്പാക്കി. നിർമാണ ഘട്ടത്തിൽ ആവശ്യമായ ടെസ്റ്റുകൾ ക്യൂസി ലാബിൽ ഉറപ്പാക്കാൻ കോൺക്രീറ്റ് ടെസ്റ്റ് ക്യൂബുകൾ നിർമിക്കുന്നുണ്ട്.
നിർമാണ വസ്തുക്കളുടെ ഗുണന്മേമ ഉറപ്പാക്കാൻ കോൺക്രീറ്റ് ക്യൂബുകൾ നിർമിച്ച് 7 മുതൽ 28 ദിവസം വരെ വെള്ളത്തിലിറക്കിയ ശേഷം കോൺക്രീറ്റിന്റെ സമ്മർദ പ്രതിരോധ ശേഷി പരിശോധിച്ച ശേഷമാണ് നിർമാണങ്ങൾക്കായി സാമഗ്രികൾ ഉപയോഗിക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

