കൂരാച്ചുണ്ട് ∙ കെഎസ്ഇബി കക്കയം ഹൈഡൽ ടൂറിസം സെന്ററിൽ അസൗകര്യങ്ങൾ വിനോദ സഞ്ചാരികൾക്കു തിരിച്ചടിയാകുന്നതായി പരാതി. ഒരു ബോട്ടിന്റെ 2 സീറ്റ് 3 ആഴ്ച മുൻപ് ഇളകിപ്പോയതിനാൽ സർവീസ് നിർത്തിവച്ചതിനാൽ ഇപ്പോൾ ഒരു ബോട്ട് മാത്രമാണ് സർവീസ് നടത്തുന്നത്.
ടൂറിസ്റ്റുകൾ കൂടുതൽ വരുന്ന സമയമായതിനാൽ ബോട്ടിൽ സഞ്ചരിക്കാൻ മണിക്കൂറുകളോളം കാത്തിരിക്കേണ്ട സ്ഥിതിയാണ്.
ക്രിസ്മസ്, പുതുവത്സര സീസണിൽ ഒരു ബോട്ട് മാത്രമായതിനാൽ ഒട്ടേറെപ്പേർ ബോട്ട് യാത്ര ഒഴിവാക്കിയതും ടൂറിസം സെന്ററിന് വൻ സാമ്പത്തിക നഷ്ടത്തിനും ഇടയാക്കി.
ഹൈഡൽ ടൂറിസം ഹെഡ് ഓഫിസിൽ വിവരമറിയിച്ചിട്ടും പെട്ടെന്ന് സീറ്റ് കേടുപാട് പരിഹരിക്കാൻ കഴിയുമെങ്കിലും അലംഭാവം തുടരുകയാണ്.ഡാം സൈറ്റ് മേഖലയിലെ ഹോട്ടൽ വർഷങ്ങളായി തുറന്നു പ്രവർത്തിക്കാത്തതും സഞ്ചാരികൾക്ക് പ്രയാസമാകുന്നുണ്ട്.
4 വർഷം മുൻപ് സ്ഥാപിച്ച കുട്ടികളുടെ പാർക്കും ഉപയോഗപ്രദമല്ലാതായി. പാർക്ക് നവീകരിക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യമുയർന്നു.
മുതിർന്നവർക്ക് മാനസിക ഉല്ലാസത്തിനായി വിനോദോപാധികൾ ഇല്ലാത്തതും പ്രശ്നമാണ്.മൊബൈൽ നെറ്റ്വർക് പ്രശ്നവും സഞ്ചാരികളെ വലയ്ക്കുന്നുണ്ട്. നെറ്റ്്വർക് തകരാർ ഓൺലൈൻ ടിക്കറ്റ് നൽകാനും താമസത്തിന് ഇടയാക്കുന്നുണ്ട്.
ടൂറിസം സെന്ററിന്റെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാൻ അടിയന്തരമായി അധികൃതർ നടപടിയെടുക്കണമെന്നാണ് സഞ്ചാരികൾ ആവശ്യപ്പെടുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

