തിരുവനന്തപുരം∙ എക്സൈസ് ഉദ്യോഗസ്ഥർ മന്ത്രിക്ക് എസ്കോർട്ട് പോകണമെന്ന നിർദേശം എക്സൈസ് കമ്മിഷണർ നൽകിയിട്ടില്ലെന്ന് എക്സൈസ് മന്ത്രി എം.ബി.രാജേഷ്. വിവാദം അനാവശ്യമാണെന്നും ഇത്തരത്തിൽ ഒരു ഉത്തരവും നൽകിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
മൂന്നരവർഷം എസ്കോർട്ട് ഉണ്ടായിരുന്നില്ല. ഇത്തരത്തിൽ വാർത്ത പ്രചരിപ്പിച്ചതിനു പിന്നിൽ രാഷ്ട്രീയ ലാക്കാണ്.
ഇതേക്കുറിച്ച് അന്വേഷിക്കും. അഴിമതിക്കാർക്കെതിരെ നടപടി സ്വീകരിച്ചിരുന്നു.
അതിന്റെ പ്രതികാരമായിരിക്കാം. മന്ത്രി വാഹനത്തിന് എക്സൈസ് ഉദ്യോഗസ്ഥരുടെ അകമ്പടി വേണ്ട.
യോഗത്തിൽ ഏതെങ്കിലും തരത്തിലുള്ള നിർദേശം നൽകിയിട്ടുണ്ടെങ്കിൽ തിരുത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇന്നലെ ചേർന്ന ഡെപ്യൂട്ടി കമ്മിഷണർമാരുടെയും ജോയിന്റ് കമ്മിഷണർമാരുടെയും യോഗത്തിൽ എക്സൈസ് കമ്മിഷണർ ഇത്തരത്തിൽ നിർദേശം നൽകിയെന്ന റിപ്പോർട്ടാണ് വിവാദത്തിന് ഇടയാക്കിയത്. ഉത്തരവല്ലെന്നും ഉദ്യോഗസ്ഥരുടെ യോഗത്തിലുയർന്ന അഭിപ്രായം മാത്രമെന്നുമായിരുന്നു എക്സൈസ് കമ്മിഷണർ എംആർ അജിത് കുമാറിന്റെ വിശദീകരണം.
മന്ത്രിയുടെ പരിപാടി നടക്കുന്ന ജില്ലകളിലെല്ലാം അതത് ജില്ലകളിലെ ഉദ്യോഗസ്ഥർ മന്ത്രിക്ക് എസ്കോർട്ട് നൽകണമെന്നും അന്നേ ദിവസം ദിവസം എൻഫോഴ്സ്മെന്റ് നടപടികൾ വേണ്ടെന്നുമുള്ള തരത്തിലാണ് നിർദേശം ഉയർന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

