മണ്ണാർക്കാട്∙ കസഖ്സ്ഥാനിൽ വാഹനാപകടത്തിൽ മരിച്ച മണ്ണാർക്കാട് സ്വദേശിനി മിലിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതു വൈകുന്നതിൽ ആശങ്കയറിയിച്ച് ബന്ധുക്കളും നാട്ടുകാരും. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള രേഖകൾ ശരിയാക്കുന്നതിലെ കാലതാമസമാണ് പ്രതിസന്ധി.
മിലിയുടെ ബന്ധുക്കളാരും കസഖ്സ്ഥാനിൽ ഇല്ലാത്തതിനാൽ സഹപാഠികളാണ് ഇതിനുള്ള ശ്രമം നടത്തുന്നത്. അവിടത്തെ നിയമമനുസരിച്ച് മൃതദേഹം കാണാൻ പോലും രക്തബന്ധം ഉള്ളവർക്കു മാത്രമേ സാധിക്കൂ.
നിലവിൽ മലയാളി അസോസിയേഷനും കോളജ് അധികൃതരുമാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമം നടത്തുന്നത്.
എന്നാലിതിനു വേണ്ടത്ര വേഗമില്ല. ഇന്ത്യൻ എംബസി തന്നെ മുൻകയ്യെടുത്താൽ മാത്രമേ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാൻ കഴിയൂ.
ഇതിനു സർക്കാർ തലത്തിൽ അടിയന്തര സഹായം വേണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. തിങ്കളാഴ്ചയാണ് മെഡിക്കൽ വിദ്യാർഥിനിയായ മണ്ണാർക്കാട് മുണ്ടക്കണ്ണി മോഹനന്റെ മകൾ മിലി മോഹൻ വാഹനാപകടത്തിൽ മരിച്ചത്.
കസഖ്സ്ഥാൻ സെമി മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ എംബിബിഎസ് നാലാം വർഷ വിദ്യാർഥിനിയാണ് മിലി. ഒപ്പമുണ്ടായിരുന്ന കണ്ണൂർ സ്വദേശിനി ജസീനയ്ക്ക് പരുക്കേറ്റിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

