കാഞ്ഞങ്ങാട്∙ നൂറ്റാണ്ടുകൾക്കു മുൻപ് ആരംഭിച്ച ‘സൗഹൃദം’ കണ്ണി മുറിയാതെ കാത്ത് പുതുതലമുറയും. മഡിയൻ കൂലോം ക്ഷേത്രവും അതിഞ്ഞാൽ ജുമാ മസ്ജിദും തമ്മിലുള്ള സൗഹൃദമാണ് ഇന്നും തുടരുന്നത്.
മഡിയൻ കൂലോം പാട്ടുത്സവ ചടങ്ങിലേക്ക് അതിഞ്ഞാൽ ജമാഅത്ത് ഭാരവാഹികൾ സാഹോദര്യത്തിന്റെ മഹത്തായ സന്ദേശവുമായി എത്തി. പിന്നാലെ മാണിക്കോത്ത് ജമാഅത്ത് ഭാരവാഹികളും ക്ഷേത്ര സന്ദർശനത്തിനെത്തി.
ചൊവ്വാഴ്ച വൈകിട്ട് വിവിധ ക്ഷേത്രങ്ങളിൽ നിന്നുള്ള തെയ്യം വരവിന് ശേഷമുള്ള ഇടവേളയിലാണ് അതിഞ്ഞാൽ ജമാഅത്ത് ഭാരവാഹികളും മാണിക്കോത്ത് ജമാഅത്ത് ഭാരവാഹികളും ക്ഷേത്രത്തിൽ സൗഹൃദ സന്ദർശനം നടത്തിയത്.
ഉമർ സമർഖന്തും ക്ഷേത്രപാലകനും തമ്മിലുള്ള 700 വർഷത്തിനപ്പുറമുള്ള സൗഹൃദ ബന്ധത്തിന്റെ സ്മരണ പുതുക്കിയാണ് അതിഞ്ഞാൽ ജമാഅത്ത് ഭാരവാഹികളും വിശ്വാസികളും ആദ്യം ക്ഷേത്ര സന്നിധിയിൽ എത്തിയത്. പിന്നാലെ മാണിക്കോത്ത് ജമാഅത്ത് ഭാരവാഹികളും എത്തി.
ക്ഷേത്ര സന്നിധിയിൽ എത്തിച്ചേർന്ന ഇരു ജമാഅത്ത് ഭാരവാഹികളെയും വിശ്വാസികളെയും ക്ഷേത്ര ഭാരവാഹികളും നവീകരണ കമ്മിറ്റി അംഗങ്ങളും ഭക്തരും ചേർന്ന് സ്വീകരിച്ചു.
തുടർന്ന് ക്ഷേത്രത്തിൽ നടക്കുന്ന നവീകരണ പ്രവൃത്തികളെ കുറിച്ചും പാട്ടുത്സവത്തെക്കുറിച്ചും ഇരു സംഘങ്ങളും ചോദിച്ച് മനസ്സിലാക്കി. പുതു തലമുറയ്ക്ക് സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം പകർന്നു നൽകാൻ കൂട്ടായി നേതൃത്വം നൽകാനും ഒന്നിച്ചു പ്രവർത്തിക്കാനും സൗഹൃദ സംഭാഷണ യോഗത്തിൽ തീരുമാനമെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

