അഗളി∙സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അട്ടപ്പാടി കമ്യൂണിറ്റി തിയറ്റർ പഠിപ്പിച്ച ഇരുള നൃത്തവുമായി എത്തുന്നത് 8 സ്കൂളുകൾ. ഗോത്ര നൃത്തം ഉൾപ്പെടുത്തിയ കലോത്സവത്തിൽ രണ്ടാം വർഷവും ചിട്ടയായ പരിശീലനം നൽകി 6 ജില്ലകളിലെ 8 ടീമുകളെയാണ് സംസ്ഥാനതലത്തിൽ മത്സരിക്കാൻ യോഗ്യരാക്കിയത്.
കമ്യൂണിറ്റി തിയറ്റർ അംഗങ്ങളായ സജീഷ് ചന്ദ്രൻ, അരുൺ, അരവിന്ദ്, അജയ്, ഗജേന്ദ്രൻ,അഭിജിത്ത്,വിഘ്നേശ് എന്നിവരാണ് പ്രധാന പരിശീലകർ.
മൂന്നു മാസത്തെ പരിശ്രമമാണ് കുട്ടികളെ സംസ്ഥാനതലം വരെ എത്തിച്ചതെന്ന് പരിശീലകർ പറഞ്ഞു. പരമ്പരാഗത വേഷവിധാനവും വാദ്യോപകരണങ്ങളുടെ മികവും പ്രധാനമാണ്.
വാമൊഴിയായി കിട്ടിയ പാട്ടുകൾ ഗോത്ര വാദ്യങ്ങളായ പെറെ, ധവിൽ, ജലറ, കൊകൽ എന്നിവയുടെ അകമ്പടിയോടെ ഭംഗിയാർന്ന ചുവടുകളിൽ താളാത്മകമായി അവതരിപ്പിക്കുന്നതാണ് ഇരുള നൃത്തം.
ഗോത്ര കലകൾ അതിന്റെ തനിമയോടെയാണ് പരിശീലിപ്പിക്കുന്നത്. പരിശീലനം വ്യാപിപ്പിക്കാനും പാട്ടുകൾ രേഖപ്പെടുത്തി സൂക്ഷിക്കാനും പദ്ധതിയുണ്ടെന്ന് കമ്യൂണിറ്റി തിയറ്റർ ഡയറക്ടർ സുധീഷ് മരുതളം പറഞ്ഞു. മത്സരത്തിൽ ഗോത്രനൃത്തം സമയം 15 മിനിറ്റിൽ നിന്ന് പത്തായി ചുരുക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുമെന്നും പറഞ്ഞു.
അട്ടപ്പാടി പ്രത്യേക ആദിവാസി കുടുംബശ്രീ പദ്ധതിയുടെ യുവജന സംരംഭമാണ് കമ്യൂണിറ്റി തിയറ്റർ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

