തുറവൂർ∙ പട്ടണക്കാട് പഞ്ചായത്തിന്റെ ഉൾനാടൻ തീരമേഖലകളിൽ വേലിയേറ്റ വെള്ളക്കെട്ട് രൂക്ഷം. നൂറിലധികം കുടുംബങ്ങൾ ഇരച്ചു കയറുന്ന വെള്ളക്കെട്ടു മൂലം ദുരിത ജീവിതത്തിലാണ്. പുലർച്ചെയും ഉച്ചയ്ക്കു ശേഷവുമുണ്ടാകുന്ന വേലിയേറ്റത്തിൽ പുരയിടങ്ങളിൽ മാലിന്യം ഒഴുകിയെത്തി ജനങ്ങൾ ഏറെ കഷ്ടപ്പാടിലാണ്.
ഒരുമാസത്തോളമായി ജനങ്ങൾ ദുരിതം അനുഭവിക്കാൻ തുടങ്ങിയിട്ട്. കൂടാതെ ഓരുവെള്ളം പുരയിടങ്ങളിൽ കെട്ടി നിൽക്കുന്നതിനാൽ വീടുകളുടെ നാശത്തിനും കാരണമാകും.
കൃഷി ചെയ്യാൻ സാധിക്കാതെ ബുദ്ധിമുട്ടുകയാണ് നാട്ടുകാർ.
വേമ്പനാട്ട് കായലും തീരദേശവുമായി ബന്ധപ്പെട്ട് തോടുകളും നീർച്ചാലുകളുമുള്ളതിനാൽ സമയബന്ധിതമായി ഇറിഗേഷൻ വകുപ്പ് ഒാരുമുട്ടുകളും പരമ്പരാഗതസംവിധാനങ്ങളും ഉപയോഗിക്കാത്തതാണ് വെള്ളക്കെട്ടിന് കാരണം. വേമ്പനാട് കായലിൽ നിന്നെത്തുന്ന വേലിയേറ്റം തടയാൻ 11മൈൽ പാലം, പൊന്നാംവെളി പാലം എന്നിവിടങ്ങളിൽ ഒാരുമുട്ടുകൾ സ്ഥാപിക്കണം.
എന്നാൽ മാത്രമേ കായലിൽ നിന്നുള്ള വേലിയേറ്റ വെള്ളക്കെട്ട് ഉൾപ്രദേശങ്ങളിലേക്ക് എത്തുന്നത് തടയാൻ സാധിക്കൂ.
പട്ടണക്കാട് പഞ്ചായത്തിലെ കണ്ടയ്ക്കപ്പള്ളി സ്ലൂയിസിന്റെ പ്രവർത്തനം കാര്യക്ഷമമല്ല. കടലിൽ നിന്നു വേലിയേറ്റ– വേലിയിറക്ക സമയത്ത് അന്ധകാരനഴി സ്പിൽ ഷട്ടറുകൾ സമയ ബന്ധിതമായി ഉയർത്തുകയും താഴ്ത്തുകയും ചെയ്യാത്തതാണ് വേലിയേറ്റ വെള്ളക്കെട്ടിൽ ജനം ദുരിതത്തിലാകാൻ കാരണം എന്നു നാട്ടുകാർ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

