തൃശൂർ ∙ ഒരു നിരയിൽ പാറമേക്കാവിന്റെ മേള പ്രമാണി കിഴക്കൂട്ട് അനിയൻ മാരാരും സംഘവും, മറു വശത്തു തിരുവമ്പാടിയുടെ മേള പ്രമാണി ചെറുശേരി കുട്ടൻ മാരാരും സംഘവും. പാണ്ടിമേളം കൊട്ടിക്കയറുന്നതിനനുസരിച്ചു കൈകൾ വാനിലുയർന്നു താളമിട്ടു.
വർണക്കുടകൾ മാറിമാറി അണിനിരന്നു. മേളം മുറുകിയതോടെ ആലവട്ടവും വെഞ്ചാമരവും വാനിലുയർന്നു.
മേടത്തിലെ പൂരത്തിനു മുൻപ് തേക്കിൻകാടിൽ കലയുടെ പൂരത്തിന്റെ ആരവം.
പാണ്ടിമേളവും കുടമാറ്റവുമൊരുക്കിയാണു പൂരനഗരി സംസ്ഥാന കലോത്സവത്തെ എതിരേറ്റത്. മേളക്കാഴ്ചയിൽ പൂരപ്രേമികളും മേളപ്രേമികളും നേരത്തേ ഇടംപിടിച്ചു.
പാണ്ടിമേളത്തിൽ രണ്ട് വിഭാഗങ്ങളിലുമായി 101 വാദ്യ കലാകാരൻമാർ താളവിസ്മയം തീർത്തു. കുഴലിൽ വെളപ്പായ നന്ദനും വീക്കം ചെണ്ടയിൽ പെരുവനം ഗോപാലകൃഷ്ണനും ഇലത്താളത്തിൽ ഏഷ്യാഡ് ശശി മാരാരും കൊമ്പ് വാദ്യത്തിൽ മച്ചാട് മണികണ്ഠനും മേളം നയിച്ചു.
64-ാമത് കലോത്സവത്തിൽ 64 വർണക്കുടകൾ കുടമാറ്റത്തിൽ അണിനിരന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

