തൊടുപുഴ ∙ കുമാരമംഗലം പഞ്ചായത്തിലെ ആറാം വാർഡ് കറുക പഞ്ചായത്ത് എൽപി സ്കൂളിലേക്കു തിരിയുന്ന ഭാഗത്തെ റോഡിലെ വളവ് അപകട സാധ്യത വർധിപ്പിക്കുന്നു.
സ്കൂൾ റോഡിൽ നിന്നു വരുന്ന വാഹനങ്ങൾ മെയിൻ റോഡിൽ നിന്നു തൊടുപുഴ, ഏഴല്ലൂർ ഭാഗങ്ങളിലേക്കു തിരിയുന്നത് മെയിൻ റോഡിലൂടെ പോകുന്ന വാഹനങ്ങൾക്കു വളവു കാരണം പെട്ടെന്ന് കാണാൻ കഴിയില്ല. സ്കൂൾ ഉണ്ടെന്ന സൂചനാ ബോർഡ് അല്ലാതെ ഇവിടെ സേഫ്റ്റി മിറർ പോലും സ്ഥാപിച്ചിട്ടില്ല.
ബസുകൾ ഉൾപ്പെടെ ദിനംപ്രതി ഒട്ടേറെ വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡിൽ ഇരുചക്രവാഹനങ്ങൾ അമിതവേഗത്തിൽ പായുന്നത് പതിവാണ്.
രാപകൽ വ്യത്യാസം ഇല്ലാതെയാണ് യുവാക്കളുടെ പാച്ചിൽ. ഇതാണ് കൂടുതൽ അപകടത്തിനു വഴിയൊരുക്കുന്നത്.
ജംക്ഷനിൽ സ്പീഡ് ബ്രേക്കർ സംവിധാനം സ്ഥാപിക്കുകയാണെങ്കിൽ ഇരുചക്രവാഹനങ്ങളുടെ അമിതവേഗം ഒരു പരിധിവരെ കുറയ്ക്കാൻ സാധിക്കുമെന്നാണ് നാട്ടുകാർ പറയുന്നത്.
വളവും വാഹനങ്ങളുടെ അമിതവേഗവും കാരണം കാൽനടക്കാർ റോഡ് മുറിച്ചു കടക്കുന്നത് വളരെ ശ്രദ്ധിച്ചാണ്. റോഡിനു വീതി കുറവായതിനാൽ വളവുള്ള ഭാഗത്ത് വാഹനങ്ങൾ കടന്നുപോകുമ്പോൾ കാൽനടക്കാർ വഴിയോരം ചേർന്നു നിൽക്കുകയാണു പതിവ്.
യാത്രക്കാരുടെ സുരക്ഷയ്ക്കായി ഇവിടെ സേഫ്റ്റി മിറർ എങ്കിലും സ്ഥാപിക്കണമെന്നാണ് ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

