ചെറുതുരുത്തി∙ ജ്യോതി എൻജിനീയറിങ് കോളജ് സംഘടിപ്പിക്കുന്ന സംസ്ഥാനതല സാങ്കേതിക കലോത്സവം ‘തരംഗ്’ ജനുവരി 14, 15 തീയതികളിൽ കോളജ് ക്യാംപസിൽ നടക്കുന്നു. വിവിധ എൻജിനീയറിങ് കോളജുകളിൽ നിന്നും സ്കൂളുകളിൽ നിന്നുമുള്ള വിദ്യാർത്ഥികൾക്കായി വൈവിധ്യമാർന്ന മത്സരങ്ങളും സാങ്കേതിക പ്രദർശനങ്ങളും ഈ രണ്ട് ദിവസങ്ങളിലായി ഒരുക്കുന്നുണ്ട്.
സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള ‘സൃഷ്ടി’ ഉൾപ്പെടെ, വിവിധ വകുപ്പുകൾക്ക് കീഴിൽ നിരവധി മത്സരങ്ങൾ നടക്കുന്നു.
കെ.എസ്.ഇ.ബി എക്സ്പോ, മോട്ടോർ ഷോ, റോബോ എക്സ്പോ തുടങ്ങിയ സാങ്കേതിക പ്രദർശനങ്ങൾ തരംഗിന്റെ പ്രധാന ആകർഷണങ്ങളാണ്. കൂടാതെ, പ്രശസ്ത മോട്ടിവേഷണൽ സ്പീക്കർ ജോസഫ് അന്നംകുട്ടി ജോസിന്റെ ടോക്ക് ഷോയും, വിധു പ്രതാപ് ഷോയും അരങ്ങേറുന്നുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

