64–ാമത് സംസ്ഥാന സ്കൂൾ കലോത്സവം കാണാൻ പ്രധാന വേദിക്ക് മുന്നിൽ എത്തുന്നവരുടെ മനം കവരുന്നത് അവിടെ ഒരുക്കിയിരിക്കുന്ന കൊടിമരമാണ്. കലോത്സവത്തിന്റെ എണ്ണം പറയുന്ന കൊടിമരത്തിൽ കലോത്സവത്തിന്റെ താളവും തൃശുരിന്റെ മേളവും അടയാളപ്പെടുത്തുന്നുണ്ട്.
വീണയും ചിലങ്കയും പെയിന്റിങ് ബ്രഷും എല്ലാം ചേർത്താണ് ശ്രീ ശങ്കരാചാര്യ ശിൽപകലാശാലയിൽ അധ്യാപകനായി പ്രവർത്തിക്കുന്ന യദു കൃഷ്ണൻ കൊടിമരം ഒരുക്കിയിരിക്കുന്നത്. എന്നും കലോത്സവദേവിയോട് ചേർന്നുനിന്നിരുന്ന ആളാണ് യദു.
ശിൽപകലാ മത്സര വേദികളിൽ തിളങ്ങിയിരുന്ന യദു പിന്നീട് പരിശീലകനായും കലോത്സവത്തോട് ചേർന്നു നിന്നു. ‘റിസപ്ഷൻ കമ്മിറ്റി കൺവീനറായ വൈശാഖൻ മാഷാണ് ശിൽപം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെടുന്നത്. സാധാരണ കൊടിമരത്തിൽ നിന്ന് വ്യത്യസ്തമായി കൊടിമരം ഒരുക്കണം എന്നാണ് അദ്ദേഹം പറഞ്ഞത്.
അങ്ങനെയാണ് ഇത്തരത്തിലൊരു സങ്കൽപത്തിലേക്ക് എത്തുന്നത്. മൂന്ന് സ്കെച്ചുകളിൽ വരച്ചു.
അതിൽ നിന്നു തിരഞ്ഞെടുത്തത് ഇതാണ്. 20 ദിവസത്തോളമെടുത്തതാണ് ശിൽപം പൂർത്തിയാക്കിയത്.
മെറ്റലിലാണ് ശിൽപത്തിന്റെ ആർമേച്ചർ ഉണ്ടാക്കിയത്.
ആന പ്രേമിയല്ലാത്ത ഒരു തൃശൂർക്കാരനെ സങ്കൽപിക്കാനെ കഴിയില്ല. തൃശൂർക്കാർക്ക് ആനയുമായുള്ള ബന്ധമാണ് നെറ്റിപ്പട്ടം കെട്ടി നിൽക്കുന്ന കൊമ്പനിലൂടെ ചിത്രീകരിക്കുന്നത്.
ബ്രെഷാണ് കൊടിമരമായി ഉപയോഗിച്ചിരിക്കുന്നത്. ആനയുടെ തുമ്പിക്കൈ പാലറ്റായി.
ആനയുടെ പാലറ്റും തമ്പിക്കൈയും ബ്രഷും കൂടി ജെ ക്ലബ് എന്ന ഏറ്റവും ഉച്ഛസ്ഥായിയിൽ നിൽക്കുന്ന സംഗീതത്തെ സൂചിപ്പിക്കുന്നതാണ്. തൃശൂരിന്റെ ഹൃദയ തുടിപ്പായ ചെണ്ടമേളം ഏറ്റവും ഉച്ഛസ്ഥായിയിൽ കേൾക്കാൻ കഴിയുന്നതാണ്.
64–ാമത് കലോത്സവം എന്നതാണ് 64 കൊണ്ട് അടയാളപ്പെടുത്തുന്നത്. 64 ലെ ആറിൽ വീണയുടെ സാധ്യത കണ്ടെത്തി.
വീണയോട് സംഗീതത്തെ ചേർത്തുവച്ചപ്പോൾ 4 ന്റെ ഭാഗം ഉണ്ടായി. അവിടെ 64 കലകളെ സൂചിപ്പിക്കുന്ന 64 ചിലങ്ക മണികൾ ചേർത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

