ബിഗ് ടിക്കറ്റ് 2026-ൽ നടത്തിയ ആദ്യ വാരാന്ത്യ ഇ-ഡ്രോയിൽ 50,000 ദിർഹംവീതം നേടി രണ്ട് ഇന്ത്യക്കാർ. മലയാളിയായ അഖിൽ കൃഷ്ണൻ, അബുദാബിയിൽ താമസിക്കുന്ന പ്രവാസി മുഹമ്മദ് ഫവാസ് എന്നിവരാണ് ഇന്ത്യയിൽ നിന്നുള്ള വിജയികൾ.
ഇവർക്ക് പുറമെ ജോർദാനിൽ നിന്നുള്ള അസദ്, തുർക്കിയിൽ നിന്നുള്ള ഉമുത് എന്നിവരും വിജയികളായി. ഒമാനിലാണ് എട്ട് വർഷമായി അഖിൽ താമസിക്കുന്നത്.അദ്ദേഹത്തിന്റെ കുടുംബം നാട്ടിലാണ്.
ഡിസൈനാറായി ജോലിനോക്കുകയാണ്. സുഹൃത്തുക്കളായി 22 പേർക്കൊപ്പമാണ് അഖിൽ ബിഗ് ടിക്കറ്റിൽ പങ്കെടുത്തത്.
സമ്മാനത്തുക എല്ലാവർക്കുമൊപ്പം വീതിക്കുമെന്ന് അഖിൽ പറഞ്ഞു. സുഹൃത്തുക്കളായ 20 പേർക്കൊപ്പമാണ് മുഹമ്മദ് ഫവാസും ടിക്കറ്റ് എടുത്തത്.
ജനുവരിയിൽ ഗ്രാൻഡ് പ്രൈസ് വിജയിക്ക് 20 മില്യൺ ദിർഹമാണ് സമ്മാനം. അഞ്ച് പേർക്ക് 1 മില്യൺ ദിർഹംവീതം സമാശ്വാസ സമ്മാനവും ലഭിക്കും.
മൂന്നു വാരാന്ത്യ ഇ-ഡ്രോകൾ ഈ മാസം ബാക്കിയുണ്ട്. ബിഗ് വിൻ മത്സരത്തിലും ഡ്രീം കാർ സീരിസിലും പങ്കെടുക്കാനും ഈ മാസം അവസരമുണ്ടെന്ന് ബിഗ് ടിക്കറ്റ് അധികൃതർ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

