വാളയാർ ∙ കഞ്ചിക്കോട്ടെ വനയോരമേഖലയെ വിറപ്പിക്കാൻ കാട്ടാന മാത്രമല്ല കരടിയുമുണ്ട്. ചുള്ളിമട
കൊട്ടാമുട്ടി പ്രദേശത്തെ ജനവാസമേഖലയിലാണു തിങ്കളാഴ്ച രാത്രി കരടിയെത്തിയത്. പാടത്തൂടെ നടന്നു നീങ്ങിയ കരടിയുടെയും കുട്ടിയുടെയും ചിത്രം പ്രദേശവാസികൾ ഫോണിലും പകർത്തി.
അയ്യപ്പൻമലയിൽ ഇവ തീറ്റ തേടിയെത്തിയതാകാമെന്നാണു നിഗമനം. നേരത്തെ ഒഴിഞ്ഞുപോയ കമ്പനി പരിസരത്തു കൂടെയാണ് ഇവ കടന്നുപോയത്. പിന്നീട് അയ്യപ്പൻമല ഭാഗത്തേക്കു കയറിപ്പോവുന്നതായി കണ്ടെന്നും പ്രദേശവാസികൾ പറഞ്ഞു.
സംഭവം അറിഞ്ഞു വനംവകുപ്പ് ഉദ്യോഗസ്ഥസംഘം സ്ഥലത്തു പരിശോധന നടത്തി.
ഇവ ആക്രമണ സ്വഭാവമുള്ളതായിരുന്നില്ലെന്നും ഭക്ഷണം തേടി ഇറങ്ങിയതാവാമെന്നുമാണു വനംവകുപ്പും പറയുന്നത്. മുൻപ് അയ്യപ്പൻമലയിലെ ക്ഷേത്രത്തിൽ പൂജയ്ക്കു പോയ പൂജാരികളും കരടിയെ കണ്ടിരുന്നു.
എന്നാൽ, ജനവാസമേഖലയിലേക്കു കരടിയെത്തുന്നത് ഇതാദ്യമാണ്. നേരത്തെ അയ്യപ്പൻമലയ്ക്കു താഴെയുള്ള വനയോരമേഖലയിൽ ഒരു അമ്മക്കരടിയും കുട്ടിക്കരടിയും തീറ്റതേടി ഇറങ്ങിയപ്പോൾ പൊട്ടി വീണു കിടന്നിരുന്ന വൈദ്യുതി ലൈനിൽ നിന്നു ഷോക്കേറ്റ് ചത്തിരുന്നു.
കാട്ടാനയ്ക്കു പുറമേ കരടി കൂടി ജനവാസമേഖലയിൽ എത്തിയതോടെ പ്രദേശവാസികൾ ഭീതിയിലാണ്.
കാട്ടാനശല്യത്തിൽ മേഖലയിലെ രാത്രിയാത്ര പ്രതിസന്ധിയിലാണ്. വ്യവസായ മേഖലയിലെ കമ്പനികളിലും മറ്റും ജോലി ചെയ്യുന്നവരാണ് ഇവിടെയുള്ള പലരും. രാത്രി ഡ്യൂട്ടിക്ക് ഉൾപ്പെടെ പോവുന്നവരാണ്.
ഇവരെയാണു വന്യമൃഗശല്യം ഏറ്റവും പ്രയാസത്തിലാക്കുന്നത്. രാത്രി ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന ഒട്ടേറെപ്പേർക്കെതിരെ കാട്ടാന ആക്രമണവും നേരത്തെ ഉണ്ടായിട്ടുണ്ട്.
ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്നും പ്രദേശത്തു രാത്രി പട്രോളിങ് ശക്തമാക്കിയിട്ടുണ്ടെന്നും വനംവകുപ്പ് അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

