തുറവൂർ ∙ 34.83 കോടി ചെലവിട്ട് നിർമിക്കുന്ന തുറവൂർ ഗവ.താലൂക്ക് ആശുപത്രിയുടെ 6 നില ആധുനിക ബ്ലോക്കിന്റെ നിർമാണം 98 ശതമാനം പൂർത്തിയായി. എന്നാൽ ആവശ്യമായ ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കാതെ തിരഞ്ഞെടുപ്പിന് മുൻപ് ഉദ്ഘാടനം ചെയ്യാനുള്ള ആരോഗ്യ വകുപ്പിന്റെ നീക്കം പ്രതിഷേധത്തിനിടയാക്കുന്നു. 2024ൽ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിന് 2 മാസം മുൻപ് മന്ത്രി വീണാ ജോർജ് ആശുപത്രി സന്ദർശിക്കുകയും പാർലമെന്റ് തിരഞ്ഞെടുപ്പിന് മുൻപ് കെട്ടിടം ഉദ്ഘാടനം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.
എന്നാൽ പ്രഖ്യാപനം നടന്നില്ല.
സംസ്ഥാന ഹൗസിങ് ബോർഡാണു നിർമാണത്തിനു മേൽനോട്ടം വഹിക്കുന്നത്. നിലവിൽ അടിസ്ഥാന സൗകര്യങ്ങളുടെയും ഡോക്ടർമാരുടെയും കുറവ് തുറവൂർ താലൂക്ക് ആശുപത്രിയുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നു.
14 വർഷം മുൻപ് താലൂക്ക് ആശുപത്രിയായി ഉയർത്തിയെങ്കിലും അതിനനുസരിച്ച് സ്റ്റാഫ് പാറ്റേൺ വർധിപ്പിച്ചിട്ടില്ല. സ്പെഷ്യൽറ്റി ഡോക്ടർമാർ ഉൾപ്പെടെ 30 ഡോക്ടർമാർ വേണ്ടിടത്ത് ഇപ്പോൾ ലഭിക്കുന്നത് 15 ഡോക്ടർമാരാണുള്ളത്. ജോലിഭാരം കൂടുതലായതിനാൽ തുറവൂർ ആശുപത്രിയിലേക്ക് നിയമിക്കപ്പെടുന്ന ഡോക്ടർമാരിൽ പലരും സ്ഥലംമാറ്റം വാങ്ങിയോ ലീവെടുത്തോ പോകുകയാണ്.
പല ദിവസങ്ങളിലും ഒപി വിഭാഗത്തിൽ രണ്ടോ മൂന്നോ ഡോക്ടർമാരുടെ സേവനം മാത്രമാണ് ലഭിക്കുന്നത്.
കുഞ്ഞുകുട്ടികൾ മുതൽ വൃദ്ധർ വരെയുള്ള രോഗികൾ മണിക്കൂറുകൾ ക്യൂവിൽ കാത്ത് നിന്നാണ് ഡോക്ടറെ കാണുന്നത്. ഡോക്ടർമാരുടെ കുറവ് മൂലം ആശുപത്രിയിൽ മിക്കപ്പോഴും ജീവനക്കാരും രോഗികളും തമ്മിൽ വാക്കുതർക്കവും ഉണ്ടാകുന്നുണ്ട്.
ദിവസം 800നും 1200നും ഇടയ്ക്ക് രോഗികളാണ് ഒപിയിൽ എത്തുന്നത്. അരൂർ നിയോജക മണ്ഡലത്തിലെ സാധാരണക്കാരുടെ ഏക ആശ്രയമാണ്.
1956ൽ റൂറൽ ഡിസ്പെൻസറിയായി ആരംഭിച്ച ആശുപത്രി 1990ൽ സാമൂഹികാരോഗ്യ കേന്ദ്രമായി. 2010ൽ താലൂക്ക് ആശുപത്രിയായി ഉയർത്തി.
അത്യാധുനിക സംവിധാനങ്ങൾ
പുതിയ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ സിടി സ്കാൻ ഉൾപ്പെടെ അത്യാധുനിക സംവിധാനങ്ങളോടെയുള്ള ട്രോമാ കെയർ യൂണിറ്റ്, ആധുനിക സൗകര്യത്തോടെയുള്ള 4 ഓപ്പറേഷൻ തിയറ്റർ, 280 കിടക്കകൾ, 3 ലിഫ്റ്റുകൾ തുടങ്ങിയ സൗകര്യങ്ങൾ ഉണ്ടാകും.
പഴയ കെട്ടിടത്തിൽ നിന്ന് പുതിയ കെട്ടിടത്തിന്റെ ഒന്നാം നിലയിലേക്ക് സ്കൈ വാക്ക് സംവിധാനവും ഒരുക്കും. കിഫ്ബി 51.4 കോടി രൂപ അനുവദിച്ച് 2016ലാണ് ജോലി ആരംഭിച്ചത്.
6,000 ചതുരശ്ര അടി വിസ്തൃതിയിൽ 6 നിലകളിലായാണ് കെട്ടിടം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

