കാഞ്ഞിരപ്പള്ളി∙ യാത്രയ്ക്കിടെ രോഗിയെ രക്ഷിക്കാൻ ആശുപത്രിയിലേക്ക് പാഞ്ഞ കെഎസ്ആർടിസി ബസ് ജനറൽ ആശുപത്രി കവാടത്തിൽ കുടുങ്ങി. ഇന്നലെ ഉച്ചയ്ക്ക് 12.30നാണ് സംഭവം.
കുമളിയിൽ നിന്ന് ആലപ്പുഴയിലേക്ക് പോവുകയായിരുന്ന ബസിലെ യാത്രക്കാരൻ പുതുപ്പറമ്പിൽ പ്രസാദിന്(52) കാഞ്ഞിരപ്പള്ളിയിൽ എത്തിയപ്പോൾ ശാരീരിക അസ്വസ്ഥതകൾ ഉണ്ടായി. ഇതോടെ ബസ് ഡ്രൈവർ സതീഷ്, കണ്ടക്ടർ ജയപ്രകാശ് എന്നിവർ ആശുപത്രിയിൽ എത്തിക്കാനുള്ള ശ്രമം ആരംഭിച്ചു.
ജനറൽ ആശുപത്രിയിലേക്ക് ദേശീയപാതയിൽ നിന്ന് ബസ് തിരിഞ്ഞ് കയറുന്നതിനിടെ റോഡിലെ കട്ടിങ്ങിനും സമീപത്തെ തിട്ടയിലുമായി ബസ് കുടുങ്ങി. ഇതേ സമയം രോഗിയെ ബസിൽ നിന്നിറക്കി അത്യാഹിത വിഭാഗത്തിലും എത്തിച്ചു. ഏറെനേരം ശ്രമിച്ചിട്ടും ബസ് മുൻപോട്ടും പിന്നോട്ടും എടുക്കാൻ കഴിഞ്ഞില്ല. തുടർന്ന് അഗ്നിരക്ഷാ സേനയെത്തി ജാക്കി ഉപയോഗിച്ച് ബസ് ഉയർത്തി.
തിട്ടയിലെ കല്ലുകൾ ഇളക്കി മാറ്റി ബസ് തിരിച്ചെടുത്തു. ഇതിനു ശേഷമാണ് ബസ് ആലപ്പുഴയ്ക്ക് സർവീസ് തുടർന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

